കൊല്‍ക്കത്ത> കൃതമായ നിയന്ത്രണങ്ങള്‍ പാലിക്കാതെ അക്രമികള്‍ക്ക് അഴിഞ്ഞാടാന്‍ ആശുപത്രിയെ വിട്ടുകൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുകയാണെങ്കില്‍, ആശുപത്രി അടച്ചുപൂട്ടേണ്ടിവരുമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി ബംഗാള്‍ സര്‍ക്കാരിനെ ഓര്‍മിപ്പെടുത്തി.
കൊല്‍ക്കത്ത ആര്‍ജി കര് ആശുപത്രിയില്‍ അക്രമികള്‍ ബുധനാഴ്ചയും വ്യാഴാഴ്ച രാവിലേയും നടത്തിയ അക്രമത്തിന് പിന്നാലെയാണ് കോടതിയുടെ രൂക്ഷ വിമര്‍ശനം. ആഗസ്റ്റ് 9 ന് ഡോക്ടര്‍ പീഡനത്തില്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധമുണ്ടായിരുന്നു. ഇതിന്റെ പേരിലാണ് പൊലീസുമായി സംഘര്‍ഷവും ഒപ്പം ആശുപത്രി അടിച്ചുപൊളിക്കുന്നതിലേക്കും കാര്യങ്ങള്‍ എത്തിയത്. തുടര്‍ന്നാണിപ്പോള്‍ കോടതി ഇടപെട്ട് സര്‍ക്കാരിനെ വിമര്‍ശിച്ചത്.
‘7000 വരുന്ന ആള്‍ക്കൂട്ടമായിരുന്നു മെഡിക്കല്‍ കോളേജിലെത്തിയത്. പെട്ടെന്നാണ് ആളുകളുടേ എണ്ണം കൂടിയത്. വീഡിയോ കൈവശമുണ്ട്. അവര്‍ ബാരിക്കേഡുകള്‍ തകര്‍ത്തു. 15 പൊലീസുകാര്‍ക്ക് പരിക്കേറ്റു. കണ്ണീര്‍വാതകം പ്രയോഗിച്ചു. ഡെപ്യൂട്ടി കമ്മീഷണര്‍ക്കടക്കം പരിക്കുപറ്റി. പൊലീസ് വണ്ടി തകര്‍ത്തു. അത്യാഹിത മുറി കേടുവരുത്തി. അതേസമയം, കുറ്റം നടന്ന സ്ഥലം സംരക്ഷിക്കാനായി’- ,സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.
അശുപത്രിക്കെതിരേയും പൊലീസിനെതിരേയും നേരത്തെയും കോടതിവിമര്ശനമുന്നയിച്ചിരുന്നു. സ്വന്തം ആളുകളെ തന്നെ സംരക്ഷിക്കാന്‍ പൊലീസിനായില്ലെന്നും എങ്ങിനെയാണ് പിന്നെ ഡോക്ടര്‍മാര്‍ സൈ്വര്യമായി അവിടെ പണിയെടുക്കുന്നതെന്നും കോടതി പറഞ്ഞു.
സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് സംരക്ഷണം കൊടുക്കേണ്ടതുണ്ട്. അവര്‍ക്ക് ജോലിയെടുക്കേണ്ടതുണ്ട്. രോഗികളെ ചികിത്സിക്കുന്നത് സംബന്ധിച്ച ഉത്തരവാദിത്തെ കുറിച്ച് കോടതി ഡോക്ടമാരോട് സംസാരിച്ചിരുന്നു. എന്നാല്‍, ഇത്തരത്തിലുള്ള സംഭവങ്ങള്‍ അവരുടെ മാനസീക നിലയെ പ്രതികൂലമായി മാത്രമെ ബാധിക്കു- കോടതി വ്യക്തമാക്കി.
ആഗസ്റ്റ് 9 വെള്ളിയാഴ്ചയാണ് ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തില്‍ നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന ജൂനിയര്‍ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. പുലര്‍ച്ചെയായിരുന്നു സംഭവം.
റെസ്പിറേറ്ററി മെഡിസിന് വിഭാഗത്തിലെ രണ്ടാം വര്‍ഷ പിജി വിദ്യാര്‍ഥിയായ 31കാരിയാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി ഡ്യൂട്ടിയിലായിരുന്ന ഡോക്ടര്‍ രണ്ട് മണിക്ക് തന്റെ ജൂനിയേഴ്സിന്റെ കൂടെ ഭക്ഷണം കഴിച്ച ശേഷം സെമിനാര്‍ ഹാളില്‍ വിശ്രമിക്കുകയായിരുന്നു. ഈ സമയത്താണ് പ്രതി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്