വാഴ്സ > യുവേഫ സൂപ്പർ കപ്പ് ചാമ്പ്യൻമാരായി റയൽ മാഡ്രിഡ്. പോളണ്ടിലെ വാഴ്സയിൽ നടന്ന മത്സരത്തിൽ അറ്റ് ലാന്റയെ എതിരില്ലാത്ത രണ്ടു ഗോളിന് വീഴ്ത്തിയാണ് റയൽ കിരീടമുയർത്തിയത്. സ്പാനിഷ് ക്ലബ്ബിന്റെ ആറാം കിരീടമാണിത്.
റയൽ കുപ്പായത്തിൽ മുന്നേറ്റക്കാരൻ കിലിയൻ എംബാപ്പെയുടെ ആദ്യമത്സരമായിരുന്നു. ആദ്യ മത്സരത്തിൽ തന്നെ ഗോൾ നേടി എംബാപ്പെ തിളങ്ങി. 68ാം മിനിറ്റിലാണ് താരം ഗോൾ നേടിയത്. ഫെഡറികോ വാൽവെർദെയാണ് ടീമിനായി ആദ്യ ഗോൾ നേടിയത് (59).