ഗുഡ്ഗാവ്
ഇരട്ടബലാത്സംഗ കേസില്‍ 20 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ്ങിന് വീണ്ടും പരോള്‍. ഹരിയാന തെ രഞ്ഞെടുപ്പ് ഒക്ടോബറിൽ നടക്കാനിരിക്കെ, ദേര സച്ച സൗദ തലവന്‍ ഗുര്‍മീതിന് 21 ദിവസത്തെ പരോളാണ് ലഭിച്ചത്.
റോത്തക്കിലെ സുനരിയ ജയിലിൽ നിന്ന് ചൊവ്വാഴ്ച ഇയാള്‍ പുറത്തിറങ്ങി. പഞ്ചാബ്, ഹരിയാന, ഹിമാചൽ, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിൽ സ്വാധീനമുള്ള ഗുര്‍മീതിന് ഇതുവരെ 235 ദിവസമാണ് പരോള്‍ ലഭിച്ചത്. ഈ വര്‍ഷം ജനുവരിയിൽ 50 ദിവസത്തെ പരോള്‍ അനുവദിച്ചു. ബലാത്സംഗ കേസിൽ 2017ലാണ് ഗുര്‍മീതിന് ശിക്ഷ ലഭിച്ചത്.മാധ്യമപ്രവര്‍ത്തകനെ വധിച്ച കേസിൽ 2019ൽ ഇയാള്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു.