മസ്കത്ത്
സ്വകാര്യമേഖലയിൽ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഒമാനിൽ വീണ്ടും വിസ നിയന്ത്രണം. 13 തൊഴിൽ മേഖലയിൽ ആറുമാസത്തേക്ക് വിസ നിയന്ത്രണം ഏർപ്പെടുത്തി ഒമാൻ തൊഴിൽ മന്ത്രാലയം ഉത്തരവിറക്കി. സെപ്തംബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. അതേസമയം, നിലവിൽ രാജ്യത്തുള്ള വിദേശി തൊഴിലാളികൾക്ക് നിയമം ബാധകമായിരിക്കില്ലെന്നും തൊഴിൽ മന്ത്രാലയ അധികൃതർ അറിയിച്ചു.നിർമാണ മേഖല, ശുചീകരണ മേഖല, കയറ്റിറക്ക് തൊഴിലുകൾ, മേശൻ, സ്റ്റീൽ അനുബന്ധ തൊഴിലുകൾ, തുന്നൽ, ഹോട്ടൽ വെയിറ്റർ, പെയിന്റിങ് തൊഴിൽ, പാചകത്തൊഴിലുകൾ, ഇലക്ട്രീഷൻ, ബാർബർ എന്നീ മേഖലകളിലാണ് താൽക്കാലികമായി വിസ നിയന്ത്രണം ഏർപ്പെടുത്തിയത്. മലയാളികൾ ഉൾപ്പടെയുള്ള നിരവധി വിദേശികൾ ജോലിചെയ്യുന്ന തൊഴിൽ മേഖലയിലാണ് നിയന്ത്രണം.