ന്യൂഡൽഹി: പാരീസ് ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിന് ഗംഭീര വരവേൽപ്പ് നൽകി രാജ്യം. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ താരങ്ങളെ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് ആരാധകർ സ്വീകരിച്ചത്. പിആർ ശ്രീജേഷ് അടക്കമുള്ള താരങ്ങളാണ് ചൊവ്വാഴ്ച പാരീസിൽ നിന്ന് തിരിച്ചെത്തിയത്. അമിത് രോഹിദാസ്,അഭിഷേക് നയൻ,സുമിത് വാത്മീകി അടക്കമുള്ള താരങ്ങളും ഉണ്ടായിരുന്നു.നേരത്തെ, മത്സരത്തിന് ശേഷം കുറച്ച് താരങ്ങൾ ഇന്ത്യയിൽ തിരികെ എത്തിയിരുന്നു.
52 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒളിമ്പിക്‌സ് ഹോക്കിയിൽ മെഡൽ നിലനിർത്തിയെന്ന അപൂർവ നേട്ടവുമായി ഇന്ത്യൻ ടീം പാരിസിൽ നിന്നു നാട്ടിൽ തിരിച്ചെത്തി. ഒളിംപിക്സ് വെങ്കല പോരാട്ടത്തിൽ കരുത്തരായ സ്പെയിനിനെ വീഴ്ത്തിയാണ് ഇന്ത്യ മെഡൽ നിലനിർത്തിയത്. മത്സരത്തിൽ സ്‌പെയിനിനെ 2-1നാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. സെമി ഫൈനലിൽ ജർമ്മനിയോടാണ് ഇന്ത്യ പരാജയപ്പെട്ടത്.
ഹോക്കിയിൽ ഇന്ത്യയുടെ നാലാം വെങ്കലമാണിത്. ഇതോടെ ഹോക്കിയിലെ ആകെ മെഡൽ നേട്ടം 13 ആയി. എട്ട് സ്വർണ്ണം , ഒരു വെള്ളി, നാല് വെങ്കലം മെഡലുകളാണ് പുരുഷ ഹോക്കിയിൽ ഇന്ത്യ സ്വന്തമാക്കിയത്.
Read More
- ഒളിമ്പിക്സിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് ചൈനീസ് ബാഡ്മിന്റൺ താരം
- ‘എടാ മോനെ…’ ഈഫൽ ടവറിനു മുന്നിൽ മുണ്ടുടുത്ത് മലയാളി സ്‌റ്റൈലിൽ ശ്രീജേഷ്
- ഒളിമ്പിക്‌സിന് ഇന്ന് സമാപനം; നേട്ടം ആവർത്തിക്കാനാവാതെ ഇന്ത്യ
- ഒളിമ്പിക്സ്; ഇനിയും കുതിക്കണം ഇന്ത്യ
- പാരിസ് ഒളിമ്പിക്സ്; വെള്ളി തിളക്കത്തിൽ നീരജ്
- അഭിമാനം വാനോളം; ഹോക്കിയിൽ ഇന്ത്യക്ക് പൊന്നുപോലൊരു വെങ്കലം
- സ്വർണ്ണം എറിഞ്ഞിടാൻ നീരജ് ഇന്ന് കളത്തിലിറങ്ങും
- വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്. വെള്ളി മെഡൽ കിട്ടുമോയെന്ന് ഇന്നറിയാം
- ഒപ്പമുണ്ട്, ശക്തമായി തിരിച്ചു വരൂ; വിനേഷ് ഫോഗട്ടിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി