പാരീസ്: പാരീസ് ഒളിമ്പിക്സിൽ ഗുസ്തി ഫൈനലിൽ അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ട് അന്താരാഷ്ട്ര കായിക തർക്ക പരിഹാര കോടതിൽ നൽകിയ ഹർജിയിൽ വെള്ളിയാഴ്ച വിധി പറയും. ചൊവ്വാഴ്ച ഇന്ത്യൻ സമയം രാത്രി 9.30നാണ് കേസ് പരിഗണിച്ച കോടതി വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ഒളിമ്പിക്സ് പൂർത്തിയാകും മുമ്പെ തീരുമാനം നൽകിയ അപ്പീലിലാണ് ഒളിമ്പിക്സ് പൂർത്തിയായി ദിവസങ്ങൾക്ക് ശേഷം വിധി പറയാനായി മാറ്റിവെക്കുന്നത്.നേരത്തെ ഞായറാഴ്ച വൈകീട്ട് ആറ് മണിക്കുള്ളിൽ കൂടുതൽ രേഖകൾ എന്തെങ്കിലുമുണ്ടെങ്കിൽ ഹാജരാക്കാൻ വിനേഷിനോടും എതിർ കക്ഷികളായ യുനൈറ്റഡ് വേൾഡ് റെസ്ലിങ്, അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി എന്നിവരോടും ആവശ്യപ്പെട്ടിരുന്നു.
ഒളിമ്പിക്സ് തീരുന്നതിന് മുൻപ് വിനേഷ് ഫോഗട്ടിന്റെ അപ്പീലിൽ തീർപ്പുണ്ടാവുമെന്നായിരുന്നു നേരത്തെ വെള്ളിയാഴ്ച കോടതി അറിയിച്ചത്. അതിനിടെ ഞായറാഴ്ച രാത്രി 9.30 ഓടെ വിധിയുണ്ടാകുമെന്ന അറിയിപ്പ് വന്നു. പക്ഷേ തീരുമാനമെടുക്കാൻ സമയം നീട്ടിച്ചോദിച്ച ആർബിട്രേറ്റർ അന്നാബെൽ ബെന്നറ്റിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.50 കിലോഗ്രാം ഗുസ്തിയിലാണ് വിനേഷ് ഫോഗട്ട് മത്സരിച്ചത്. ഭാര പരിശോധനയിൽ 100 ഗ്രാം അധികമായതിനെത്തുടർന്ന് വിനേഷിനെ അയോഗ്യയാക്കുകയായിരുന്നു.
Read More
- ഒളിമ്പിക്സിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് ചൈനീസ് ബാഡ്മിന്റൺ താരം
- ‘എടാ മോനെ…’ ഈഫൽ ടവറിനു മുന്നിൽ മുണ്ടുടുത്ത് മലയാളി സ്റ്റൈലിൽ ശ്രീജേഷ്
- ഒളിമ്പിക്സിന് ഇന്ന് സമാപനം; നേട്ടം ആവർത്തിക്കാനാവാതെ ഇന്ത്യ
- ഒളിമ്പിക്സ്; ഇനിയും കുതിക്കണം ഇന്ത്യ
- പാരിസ് ഒളിമ്പിക്സ്; വെള്ളി തിളക്കത്തിൽ നീരജ്
- അഭിമാനം വാനോളം; ഹോക്കിയിൽ ഇന്ത്യക്ക് പൊന്നുപോലൊരു വെങ്കലം
- സ്വർണ്ണം എറിഞ്ഞിടാൻ നീരജ് ഇന്ന് കളത്തിലിറങ്ങും
- വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്. വെള്ളി മെഡൽ കിട്ടുമോയെന്ന് ഇന്നറിയാം