ബെയ്ജിങ്: പാരീസ് ഒളിമ്പിക്‌സിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് ചൈനയുടെ വനിതാ ബാഡ്മിന്റൺ താരം ഹി ബിങ്ജിയോവോ. പാരീസ് ഒളിമ്പിക്‌സിൽ ചൈനയ്ക്കായി വെള്ളിമെഡൽ നേടിയ ബിഭ്ജിയോവോ പ്രീ ക്വാർട്ടറിൽ ഇന്ത്യയുടെ പിവി സിന്ധുവിനെയാണ് പരാജയപ്പെടുത്തിയത്.
27ാം വയസിലാണ് താരത്തിന്റെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം.അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചതെന്നും ആഭ്യന്തര മത്സരങ്ങളിൽ തുടർന്നും കളിക്കുമെന്നു ലോക ബാഡ്മിന്റൺ ഫെഡറേഷൻ പ്രസ്താവനയിൽ വ്യക്തമാക്കി.
താരത്തിന്റെ ആദ്യ ഒളിംപിക്സ് മെഡലാണ് ഇത്തവണ പാരിസിൽ സ്വന്തമാക്കിയത്. ഫൈനലിൽ ദക്ഷിണ കൊറിയയുടെ ആൻ സെ യങിനോടാണ് ഹി ബിങ്ജിയാവോ പരാജയപ്പെട്ടത്.സെമിയിൽ സ്പാനിഷ് താരം കരോലിന മരിൻ ആദ്യ സെറ്റ് നേടുകയും രണ്ടാം സെറ്റിൽ മുന്നിൽ നിൽക്കുകയും ചെയ്ത ഘട്ടത്തിലാണ് താരത്തിനു പരിക്കേറ്റത്. ഇതോടെയാണ് ബിങ്ജിയാവോ ഫൈനൽ ടിക്കറ്റുറപ്പിച്ചത്.രണ്ട് ലോക ചാമ്പ്യൻഷിപ്പ് വെങ്കലം, ഏഷ്യൻ ഗെയിംസിൽ രണ്ട് വെള്ളി ഒരു വെങ്കലം, ഏഷ്യൻ ചാംപ്യൻഷിപ്പിൽ ഒരു വെള്ളി രണ്ട് വെങ്കലം നേട്ടങ്ങൾ. സുദിർമാൻ കപ്പിൽ രണ്ട് സ്വർണം ഒരു വെള്ളി, യൂബർ കപ്പിൽ രണ്ട് സ്വർണം ഓരോ വെള്ളി, വെങ്കലം നേട്ടങ്ങൾ.
Read More
- ‘എടാ മോനെ…’ ഈഫൽ ടവറിനു മുന്നിൽ മുണ്ടുടുത്ത് മലയാളി സ്‌റ്റൈലിൽ ശ്രീജേഷ്
- ഒളിമ്പിക്‌സിന് ഇന്ന് സമാപനം; നേട്ടം ആവർത്തിക്കാനാവാതെ ഇന്ത്യ
- ഒളിമ്പിക്സ്; ഇനിയും കുതിക്കണം ഇന്ത്യ
- പാരിസ് ഒളിമ്പിക്സ്; വെള്ളി തിളക്കത്തിൽ നീരജ്
- അഭിമാനം വാനോളം; ഹോക്കിയിൽ ഇന്ത്യക്ക് പൊന്നുപോലൊരു വെങ്കലം
- സ്വർണ്ണം എറിഞ്ഞിടാൻ നീരജ് ഇന്ന് കളത്തിലിറങ്ങും
- വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്. വെള്ളി മെഡൽ കിട്ടുമോയെന്ന് ഇന്നറിയാം
- ഒപ്പമുണ്ട്, ശക്തമായി തിരിച്ചു വരൂ; വിനേഷ് ഫോഗട്ടിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി