Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS WORLD

ബംഗ്ലാദേശില്‍ കൂട്ടരാജി ; ക്രമസമാധാനനില 
മെച്ചപ്പെട്ടതായി മൊഹമ്മദ്‌ യൂനുസ്‌

by News Desk
August 13, 2024
in WORLD
0
ബംഗ്ലാദേശില്‍-കൂട്ടരാജി-;-ക്രമസമാധാനനില-
മെച്ചപ്പെട്ടതായി-മൊഹമ്മദ്‌-യൂനുസ്‌
0
SHARES
23
VIEWS
Share on FacebookShare on TwitterShare on Whatsapp

ധാക്ക
ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തെ തുടർന്ന് ഒരാഴ്ചയ്ക്കിടെ നിയമ മേഖലയിൽനിന്ന് രാജിവച്ചത് 68 ഉദ്യോഗസ്ഥർ. അറ്റോർണി ജനറൽ എ എം അമിൻ ഉദ്ദിൻ, മൂന്ന് അഡീഷണൽ അറ്റോർണി ജനറൽമാർ എന്നിവർ ഉൾപ്പെടെയാണിത്.

കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ കടന്നുകയറി പ്രക്ഷോഭകർ ചീഫ് ജസ്റ്റിസ് ഉബൈദുൾ ഹസ്സനെക്കൊണ്ട് രാജിവയ്പിച്ചിരുന്നു. സെൻട്രൽ ബാങ്കായ ബംഗ്ലാദേശ് ബാങ്കിന്റെ ഗവർണർ അബ്ദുർ റൗഫ് താലൂക്ദാറിന് പിന്നാലെ, ഡപ്യൂട്ടി ഗവർണർമാരായ കാസി സെയ്ദുർ റഹ്മാൻ, മൊഹമ്മദ് കുർഷിദ് ആലം എന്നിവരും ഉപദേഷ്ടാവ് അബു ഫറാ മൊഹമ്മദ് നാസറും രാജിവച്ചു. ജുഡീഷ്യറിയുടെ ഭാഗമായ ആരെങ്കിലും തെറ്റായ പ്രവൃത്തി ചെയ്താൽ കർശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി പുതുതായി നിയമിക്കപ്പെട്ട ചീഫ് ജസ്റ്റിസ് സയ്യെദ് റെഫാത് അഹ്മെദ് രംഗത്തെത്തി.

ബംഗ്ലാദേശിൽ പ്രക്ഷോഭകർ പൊലീസ് സറ്റേഷനുകൾ കൊള്ളയടിച്ച് കൈവശപ്പെടുത്തിയ ഏതാനും തോക്കുകളും തിരകളും തിരിച്ചുപിടിച്ചതായി പൊലീസ് അറിയിച്ചു. എന്നാൽ, ഇപ്പോഴും നിരത്തുകളിൽ അക്രമം സൃഷ്ടിക്കുന്നവരുടെ പക്കൽ പൊലീസിന്റെ ആയുധങ്ങളുണ്ട്. ഇവ ഉടന് തിരികെയെത്തിക്കണമെന്ന് പൊലീസ് അന്ത്യശാസനം നൽകി. ഒരാഴ്ചയ്ക്കുശേഷം തിങ്കളാഴ്ചയാണ് നിരത്തുകളിൽ പൊലീസ് സജീവമാകുന്നത്. സമരം അവസാനിപ്പിച്ചതായി ബംഗ്ലാദേശ് പൊലീസ് സബോർഡിനേറ്റ് എംപ്ലോയീസ് അസോസിയേഷൻ പറഞ്ഞു. ക്രമസമാധാനനില മെച്ചപ്പെട്ടതായി ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മൊഹമ്മദ് യൂനുസ് പറഞ്ഞു. ഇടക്കാല സർക്കാരുമായി ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർടി ചർച്ച നടത്തി. അതിനിടെ, അട്ടിമറിക്ക് പിന്നിൽ അമേരിക്കയാണെന്ന് ആരോപിക്കുന്ന, ഷെയ്ഖ് ഹസീനയുടേതായി പുറത്തുവന്ന പ്രസംഗം വ്യാജമാണെന്ന് അവരുടെ മകൻ സജീബ് വെളിപ്പെടുത്തി.

വിമോചനയുദ്ധ 
പ്രതീകവും തകർത്തു
ബംഗ്ലാദേശ് തെരുവുകളിൽ തുടരുന്ന കലാപത്തിൽ, 1971ലെ വിമോചനയുദ്ധ പ്രതീകങ്ങളും തകർക്കപ്പെട്ടു. പാകിസ്ഥാൻ സൈന്യത്തിന്റെ കീഴടങ്ങലിന്റെ ഓർമയ്ക്കായി മുജിബ് നഗറിലെ ഷഹീദ് മെമ്മോറിയൽ സമുച്ചയത്തില് നിർമിച്ച പ്രതിമകളാണ് അക്രമികൾ തകർത്തത്. പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ഷെയ്ഖ് ഹസീന നാടുവിട്ട ഉടൻ അവരുടെ പിതാവും രാജ്യത്തിന്റെ ആദ്യ പ്രസിഡന്റുമായ മുജിബുർ റഹ്മാന്റെ പ്രതിമയും തകർത്തിരുന്നു.

Previous Post

ഇറാൻ ആക്രമണം ആസന്നമെന്ന് ഇസ്രയേൽ

Next Post

പകുതിയിലേറെ ഇന്ത്യക്കാർക്കും ചികിത്സാ സഹായം കിട്ടുന്നില്ല

Related Posts

പലസ്തീൻ-ഐക്യദാർഢ്യറാലിയിൽ-സ്വയം-തീകൊളുത്തി-യുഎസ്‌-
മാധ്യമപ്രവർത്തകന്റെ-പ്രതിഷേധം
WORLD

പലസ്തീൻ ഐക്യദാർഢ്യറാലിയിൽ സ്വയം തീകൊളുത്തി യുഎസ്‌ 
മാധ്യമപ്രവർത്തകന്റെ പ്രതിഷേധം

October 8, 2024
70
ഇസ്രയേൽ-കൂട്ടക്കുരുതി-തുടരുന്നു-;-ബെയ്‌റൂട്ടിൽ-ശക്തമായ-മിസൈലാക്രമണം
WORLD

ഇസ്രയേൽ കൂട്ടക്കുരുതി തുടരുന്നു ; ബെയ്‌റൂട്ടിൽ ശക്തമായ മിസൈലാക്രമണം

October 8, 2024
78
കൽക്കൂമ്പാരമായി-ഗാസ-;-215-ലക്ഷം-വീടുകളും-
1.2-ലക്ഷം-മറ്റ്‌-കെട്ടിടങ്ങളും-തരിപ്പണമായി
WORLD

കൽക്കൂമ്പാരമായി ഗാസ ; 2.15 ലക്ഷം വീടുകളും 
1.2 ലക്ഷം മറ്റ്‌ കെട്ടിടങ്ങളും തരിപ്പണമായി

October 8, 2024
79
ബഹിരാകാശയാത്രികർക്ക്‌-ഛിന്ന​ഗ്രഹങ്ങളിലെ-പാറകൾ-കഴിക്കാം;-പഠന-റിപ്പോർട്ടുമായി-ശാസ്ത്രജ്ഞർ
WORLD

ബഹിരാകാശയാത്രികർക്ക്‌ ഛിന്ന​ഗ്രഹങ്ങളിലെ പാറകൾ കഴിക്കാം; പഠന റിപ്പോർട്ടുമായി ശാസ്ത്രജ്ഞർ

October 8, 2024
70
പ്രണയബന്ധത്തെ-എതിർത്തു;-കുടുംബത്തിലെ-13-പേരെ-വിഷം-നൽകി-കൊലപ്പെടുത്തിയ-യുവതി-അറസ്റ്റിൽ
WORLD

പ്രണയബന്ധത്തെ എതിർത്തു; കുടുംബത്തിലെ 13 പേരെ വിഷം നൽകി കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ

October 7, 2024
84
2024ലെ-വൈദ്യശാസ്ത്ര-നൊബേൽ-വിക്ടർ-ആംബ്രോസിനും-ഗാരി-റവ്കിനും
WORLD

2024ലെ വൈദ്യശാസ്ത്ര നൊബേൽ വിക്ടർ ആംബ്രോസിനും ഗാരി റവ്കിനും

October 7, 2024
5
Next Post
പകുതിയിലേറെ-ഇന്ത്യക്കാർക്കും-ചികിത്സാ-സഹായം-കിട്ടുന്നില്ല

പകുതിയിലേറെ ഇന്ത്യക്കാർക്കും ചികിത്സാ സഹായം കിട്ടുന്നില്ല

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.