മംഗളൂരു
കര്‍ണാടക ഹോസ്പേട്ടിലെ തുംഗഭദ്ര അണക്കെട്ടിലെ ( പമ്പാസാഗർ) തകര്‍ന്ന പത്തൊമ്പതാം ഗേറ്റ് പുനസ്ഥാപിക്കാനുള്ള ജോലി തുടങ്ങാന്‍ രണ്ടുദിവസമെങ്കിലും എടുക്കും. നിലവിലെ ശേഷിയായ 105 ടിഎംസിയിൽ നിന്ന് തിങ്കളാഴ്ചയോടെ 12 ടിഎംസി വെള്ളം പുറത്തേക്ക് ഒഴുക്കിവിട്ടു. 65 ടിഎംസി മുതൽ 55 ടിഎംസി വരെ വെള്ളം ഒഴുക്കി വിട്ടാൽ ജോലികൾ ആരംഭിക്കാമെന്നാണ് വിദഗ്ധരുടെ നിഗമനം. കൂടുതൽ വെള്ളം പുറത്തുവിടുന്നത് ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളും വെള്ളപ്പൊക്ക ഭീഷണിയുയര്‍ത്തി. ഇവിടെ ജാഗ്രതാനിര്‍ദേശം നൽകി.
നിലവിൽ പുറത്തേക്ക് ഒഴുകുന്നതിൽ 35,000 ക്യൂസെക്സ് വെള്ളവും പത്തൊമ്പതാം ഗേറ്റിലൂടെയാണ് പോകുന്നത്. തകർന്ന ഗേറ്റിലൂടെയുള്ള ഈ ശക്തമായ നീരൊഴുക്ക് അണക്കെട്ടിന് കൂടുതൽ നാശനഷ്ടമുണ്ടാക്കുമൊയെന്ന ആശങ്കയുമുണ്ട്.