ന്യൂഡൽഹി> മുൻ ഐഎഎസ് ട്രെയിനി പൂജ ഖേദ്കറിനെ ആഗസ്ത് 21 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഡൽഹി ഹൈക്കോടതി പൊലീസിന് നിർദേശനം നൽകി.
വ്യാജ സർട്ടിഫിക്കേറ്റുകൾ ഹാജരാക്കി സിവിൽ സർവിസ് നേടിയ പൂജയെ യുപിഎസി പുറത്താക്കുകയും പരീക്ഷകളിൽ നിന്ന് വിലക്കുകയും ചെയ്തിരുന്നു. അധികാരദുർവിനിയോഗം നടത്തി നിരന്തരം വിവാദങ്ങൾ സൃഷ്ടിച്ച പൂജയ്ക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്.