ഇടുക്കി> മുല്ലപ്പെരിയാർ അണക്കെട്ടിനെ സംബന്ധിച്ച് ആശങ്ക വേണ്ടെന്നും അനാവശ്യ പ്രചരണങ്ങൾ ഒഴിവാക്കണമെന്നും മന്ത്രി റോഷി അഗസ്റ്റിൻ. മുല്ലപ്പെരിയാർ വിഷയം ചർച്ച ചെയ്യാൻ ഇടുക്കി കളക്ടറേറ്റിൽ ചേർന്ന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡാം തുറക്കേണ്ടി വന്നാൽ മതിയായ മുൻകരുതലുകൾ സ്വീകരിക്കും. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കാര്യങ്ങൾ വിശകലനം ചെയ്യുമെന്നും ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.