പട്ന > ബിഹാറിൽ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഏഴു മരണം. ജഹനാബാദ് ജില്ലയിലെ ബാബ സിദ്ധനാഥ് ക്ഷേത്രത്തിലാണ് അപകടമുണ്ടായത്. പത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. അഞ്ച് സ്ത്രീകളും രണ്ട് പുരുഷൻമാരുമാണ് മരിച്ചത്. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നിലവിൽ പ്രദേശത്തെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് പൊലീസ് പറഞ്ഞു. ഇന്ന് പുലർച്ചെയായിരുന്നു അപകടം. ഇന്നലെ മുതൽ ക്ഷേത്രത്തിൽ തിരക്ക് അനുഭവപ്പെട്ടിരുന്നതായി പ്രദേശവാസികൾ പറഞ്ഞു.