സിംല > കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്നതോടെ ഹിമാചലിൽ 280ലധികം റോഡുകൾ അടച്ചു. രണ്ട് ദിവസമായി പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. മഴയെത്തുടർന്ന് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ശക്തമായതോടെയാണ് റോഡുകൾ അടച്ചത്. 150ഓളം റോഡുകൾ ഇന്നലെ തന്നെ അടച്ചിരുന്നു. ഇന്ന് 138 റോഡുകൾ കൂടി അടച്ചു.
റോഡുകളിലടക്കം വെള്ളം കയറിയും മണ്ണിടിഞ്ഞുവീണും ഗതാഗതം തടസപ്പെട്ടതിനാലാണ് റോഡുകൾ അടച്ചത്. കുളു, മണ്ഡി, ഷിംല ജില്ലകളിലെ റോഡ് ഗതാഗതം പൂർണമായും സ്തംഭിച്ചു. നദികൾ കരകവിഞ്ഞൊഴുകിയതോടെ നിരവധി വീടുകളിൽ വെള്ളം കയറി. ഇതുവരെ 28 പേർ ദുരന്തത്തിൽ മരിച്ചതായാണ് വിവരം. 30ലധികം പേരെ കാണാതായിട്ടുണ്ട്.