തിരുവനന്തപുരം> ബ്യൂറോ ഓഫ് ഇമിഗ്രേഷൻ അനുമതി യാഥാർത്ഥ്യമായതോടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ക്രൂചെയിഞ്ച് നടത്തി. ജോലി സമയം കഴിഞ്ഞ ജീവനക്കാരെ കടലിലുളള യാനത്തിൽ നിന്ന് കരയിൽ ഇറക്കാനുള്ള അനുമതി ലഭിച്ചതോടെയാണിത്. പകരമായി പുതിയ ബാച്ച് ജീവനക്കാരെ യാനത്തിലേക്ക് എത്തിക്കുകയും ചെയ്യ്തു. ക്രൂ ചെയിഞ്ച് എന്നാണ് ഇതിന് പറയുന്നത്.
അദാനി തുറമുഖ കമ്പനിക്കുവേണ്ടി കടലിൽ ഡ്രെഡ്ജിങ് നടത്തുന്ന എസ്. എസ് സ്പ്ലിറ്റ് ബാർജിലെ ജീവനക്കാരെ ഇതുപ്രകാരം മാറ്റം നടത്തി. ബാർജ് ബെർത്തിലേക്ക് അടുപ്പിച്ച് തൊഴിലാളികളെ കരയിലേക്ക് ഇറക്കി. പകരം ജീവനക്കാരെയെ കരയിൽ നിന്ന് ബാർജിലേക്ക് തിരികെ കയറ്റുകയും ചെയ്തു. എട്ടുപേർ ബാർജിൽ നിന്ന് കരയിലെത്തി. പകരം അഞ്ചു ജീവനക്കാർ ബാർജിലേക്കും തിരികെ കയറി.
തിരുവനന്തപുരം റീജിയണൽ ഫോറിൻ റജിസ്ട്രേഷൻ ഓഫീസർക്ക് സത്യം ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക് പ്രൈവറ്റ് ലിമിറ്റഡ് ൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ബാർജിനെ തുറമുഖത്തെ ബെർത്തിലടുപ്പിച്ച് വിഴിഞ്ഞം പ്രവർത്തന സജ്ജമായ ശേഷമുള്ള ആദ്യത്തെ ക്രൂചെയിഞ്ച് നടത്തിയത്.
ഇന്ത്യൻ കപ്പലുകളിൽ ആയാൽ പോലും ജോലിസമയം കഴിഞ്ഞവർക്ക് പകരം പുതിയ ജീവനക്കാരെ കരയിൽ നിന്ന് കടലിൽ നങ്കൂരമിട്ടിരിക്കുന്ന യാനത്തിലേക്ക് കയറ്റുന്നതിന് ബ്യൂറോ ഓഫ് ഇമിഗ്രേഷന്റെ അനുമതി നേടിയിരിക്കണം.
2020 ൽ തന്നെ ക്രൂ ചെയ്ഞ്ച് കണ്ടെയിനറുകൾക്ക് അനുവദിച്ചിരുന്നു. പൂർണ്ണാനുമതി ലഭിക്കുകയാണെങ്കിൽ ഇത് തൊഴിൽ മേഖലയിൽ വലിയ അവസരങ്ങൾ തുറക്കും. ക്രൂ ചെയ്ഞ്ചിന് റൂട്ട് മാറ്റം പോലുള്ള ബുദ്ധിമുട്ടുകൾ ഇല്ലെന്നതാണ് വിഴിഞ്ഞത്തെ പ്രത്യേകത.
തുറമുഖത്തിന് അടുത്തിടെ ഐഎസ്പിഎസ് കോഡ് (ഇൻ്റർനാഷണൽ കോഡ് ഫോർ ദി സെക്യൂരിറ്റി ഓഫ് ഷിപ്പ്സ് ആൻഡ് പോർട്ട് ഫെസിലിറ്റീസ്) ലഭിച്ചിട്ടും സർവീസ് പുനരാരംഭിക്കുന്നതിൽ അമിതമായ കാലതാമസത്തെ തുടർന്ന് മാർഗനിർദേശം ആവശ്യപ്പെട്ട് വിഴിഞ്ഞം സ്റ്റീമർ ഏജൻ്റ്സ് അസോസിയേഷൻ കോടതിയെ സമീപിച്ചിരുന്നു.
ബ്യൂറോ ഓഫ് ഇമിഗ്രേഷൻ വിഴിഞ്ഞം തുറമുഖത്ത് ഔട്ടർ ആങ്കറേജ് ക്രൂ മാറ്റം 2022 ജൂലൈയോടെ കേന്ദ്ര സർക്കാർ ഏകപക്ഷീയമായി നിർത്തുകയാണുണ്ടായത്. ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതിനാൽ തുറമുഖത്തെ ശിക്ഷിക്കയാണെന്ന് പരാതിയുണ്ടായിരുന്നു.
സ്റ്റീമർ ഏജൻ്റുമാർക്ക് ജോലി നൽകുന്നതിനുപുറമെ, നാവികർക്ക് താമസവും ഗതാഗതവും നൽകുന്ന ഹോസ്പിറ്റാലിറ്റി മേഖലയിലൂടെ ക്രൂ മാറ്റം ഇവിടെ പ്രാദേശിക സമ്പദ്വ്യവസ്ഥയെ വലിയ രീതിയിൽ സ്വാധീനിക്കും എന്ന് പ്രതീക്ഷിക്കകപ്പെട്ടിരുന്നു. വലിയ തൊഴിൽ അവസരങ്ങൾ ഇത് തുറക്കും