ന്യൂഡൽഹി
ജമ്മു കശ്മീർ നിയമസഭ തെരഞ്ഞെടുപ്പ് എത്രയും വേഗം നടത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ. ആഭ്യന്തര, -ബാഹ്യ ശക്തികളുടെ അട്ടിമറിശ്രമം അനുവദിക്കില്ലെന്നും അദ്ദേഹം ജമ്മുവിൽ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ രാഷ്ട്രീയ പാർടികളും തെരഞ്ഞെടുപ്പ് ഉടൻ വേണമെന്ന നിലപാടിലാണ്. സാഹചര്യം വിലയിരുത്താൻ തെരഞ്ഞെടുപ്പ് കമീഷണർമാരായ ഗ്യാനേഷ്കുമാർ, എസ് എസ് സന്ധു എന്നിവർക്കൊപ്പം എത്തിയതായിരുന്നു രാജീവ് കുമാർ. 2024 സെപ്തംബർ 30നകം തെരഞ്ഞെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു. 2014നുശേഷം ഇവിടെ നിയമസഭ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. സംസ്ഥാനമായിരുന്ന ജമ്മു കശ്മീരിൽനിന്ന് ലഡാക്കിനെ അടർത്തിമാറ്റിയാണ് 2019ൽ രണ്ട് കേന്ദ്രഭരണ പ്രദേശം രൂപീകരിച്ചത്. ജമ്മുവിൽ 43, കശ്മീരിൽ 47 എന്നിങ്ങനെ ജമ്മു കശ്മീരിലെ നിയമസഭ മണ്ഡലങ്ങളുടെ എണ്ണം 90 ആയി ഉയർത്തിയിരുന്നു.