ഹൈദരാബാദ് > കെജിഎഫ് സീരീസ്, സലാർ തുടങ്ങിയ ചിത്രങ്ങൾക്കുശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ ഹൈദരാബാദിൽ നടന്നു. ജൂനിയർ എൻടിആർ ആണ് സിനിമയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിലായി ഒരുക്കുന്ന ചിത്രം 2026 ജനുവരി 9 -ന് ലോകവ്യാപകമായി റിലീസ് ചെയ്യും.
മൈത്രി മൂവി മേക്കേഴ്സ്, എൻ ടി ആർ ആർ ആർട്സ് എന്നിവയുടെ ബാനറിൽ കല്യാൺ റാം നന്ദമൂരി, നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി, ഹരി കൃഷ്ണ കൊസരാജു എന്നിവരാണ് ചിത്രം നിർമിക്കുന്നത്. പ്രശാന്ത് നീൽ,- ജൂനിയർ എൻ ടി ആർ എന്നിവർ ആദ്യമായി ഒന്നിക്കുന്ന ചിത്രം വലിയ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. പ്രശാന്ത് നീൽ തന്നെയാണ് സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്.