Monday, March 16, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

വിടവാങ്ങിയത് സമുന്നത കമ്യൂണിസ്റ്റ് നേതാവ് ; ബംഗാൾ രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന പ്രിയനേതാവ്

by News Desk
August 9, 2024
in INDIA
0
വിടവാങ്ങിയത്-സമുന്നത-കമ്യൂണിസ്റ്റ്-നേതാവ്-;-ബംഗാൾ-രാഷ്ട്രീയത്തിൽ-നിറഞ്ഞുനിന്ന-പ്രിയനേതാവ്
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊൽക്കത്ത
സമുന്നത സിപിഐ എം നേതാവും 11 വർഷത്തോളം പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായിരുന്ന ബുദ്ധദേബ് ഭട്ടാചാര്യ (80) വിടവാങ്ങി. ശ്വാസതടസ്സവും തുടർന്നുള്ള ഹൃദയാഘാതവുമാണ് മരണകാരണം. വ്യാഴം രാവിലെ 8.20ന് ദക്ഷിണ കൊൽക്കത്തയിലെ പാം അവന്യുവിലുള്ള വസതിയിലായിരുന്നു അന്ത്യം. ഭാര്യ മീര ഭട്ടാചാര്യ ഒപ്പമുണ്ടായിരുന്നു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് 2016 മുതൽ പൊതുരംഗത്തുനിന്ന് വിട്ടുനില്ക്കുകയായിരുന്നു.

അരനൂറ്റാണ്ടിലേറെക്കാലം ബംഗാൾ രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന പ്രിയനേതാവിന്റെ വിയോ​ഗ വാര്ത്തയറിഞ്ഞതോടെ നേതാക്കളും പ്രവർത്തകരും പൊതുജനങ്ങളും വസതിയിലേക്ക് പ്രവഹിച്ചു.മുഖ്യമന്ത്രി മമത ബാനർജി വീട്ടിലെത്തി ആദരാഞ്ജലിയർപ്പിച്ചു. ശരീരം വൈദ്യപഠത്തിന് കൈമാറണമെന്ന് ബുദ്ധദേബ് നിർദേശിച്ചിരുന്നു. ഡോക്ടർമാരെത്തി കണ്ണ് 
നീക്കം ചെയ്തു.

വൻ ജനാവലിയുടെ അകമ്പടിയോടെ മൃതദേഹം പീസ് ഹെവൻ മോർച്ചറിയിലേക്ക് മാറ്റി. വെള്ളിയാഴ്ച മൃതദേഹം നിയമസഭയിൽ പൊതുദർശനത്തിന് വയ്ക്കും. പകൽ 11ന് സിപിഐ എം സംസ്ഥാന കമ്മിറ്റി ആസ്ഥാനമായ മുസഫർ അഹമ്മദ് ഭവനിലും തുടര്ന്ന് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസിലും പൊതുദർശനം. വൈകിട്ട് വിലാപയാത്രയായി നീൽരത്തൻ സർക്കാർ മെഡിക്കൽ കോളേജിലെത്തിക്കും. ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം വൈദ്യപഠനത്തിന് കൈമാറും.

ഭരണ നിപുണതയുടെയും നിശ്ചയദാർഢ്യത്തിന്റെയും ആശയസ്ഥൈര്യത്തിന്റെയും പ്രതീകമായ ബുദ്ധദേബിന്റെ വിടവാങ്ങലോടെ ബംഗാൾ രാഷ്ട്രീയത്തിലെ ഒരധ്യായമാണ് അസ്തമിക്കുന്നത്. പ്രഗത്ഭ ഭരണാധികാരിയായിരുന്ന ജ്യോതി ബസുവിന് ശേഷമാണ് സംസ്ഥാനത്തെ നയിക്കാൻ ബുദ്ധദേബ് നിയോഗിക്കപ്പെട്ടത്. മുഖ്യമന്ത്രിയെന്നനിലയിൽ പശ്ചിമ ബംഗാളിന്റെ വ്യവസായവൽക്കരണത്തിനായി ബുദ്ധദേബ് യത്നിച്ചു. സിംഗൂരിലും നന്ദിഗ്രാമിലും വ്യവസായ പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കാനുള്ള പദ്ധതി പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചു. എന്നാൽ, തൃണമൂൽ കോൺഗ്രസ് അടക്കമുള്ളവർ അക്രമസമരങ്ങളിലൂടെ കലാപം അഴിച്ചുവിട്ടു. ബുദ്ധദേബിനെതിരെ വധശ്രമവുമുണ്ടായി. 2008 നവംബർ രണ്ടിന് സാൽബണി സ്റ്റീൽ പ്ലാന്റിന് തറക്കല്ലിട്ട് മടങ്ങവെ തൃണമൂൽ പിന്തുണയോടെ നടത്തിയ കുഴിബോംബ് ആക്രമണത്തിൽനിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

1944 മാർച്ച് ഒന്നിന് ഉത്തര കൊൽക്കത്തയിലെ 11ഡി, രാംധർ മിത്ര ലെയ്നിലെ സാധാരണ കുടുംബത്തിലാണ് ജനിച്ചത്. ചെറുപ്പത്തിൽത്തന്നെ പുരോഗമന പ്രസ്ഥാനങ്ങളുമായി അടുത്തു. 1966ൽ സിപിഐ എമ്മിൽ ചേർന്നു. 2000 മുതല് 2015 വരെ പൊളിറ്റ്ബ്യൂറോ അംഗമായിരുന്നു. 1977ൽ ജ്യോതിബസുവിന്റെ നേതൃത്വത്തിൽ ഇടതുമുന്നണി ബംഗാളിൽ അധികാരത്തിൽ വന്നപ്പോൾ സാംസ്കാരിക മന്ത്രിയായി. 1987 മുതൽ വീണ്ടും മന്ത്രിസഭാംഗമായി. 1999ൽ ഉപമുഖ്യമന്ത്രി. 2000 നവംബറിൽ മുഖ്യമന്ത്രിയായി. 2011 മെയ് വരെ പദവിയിൽ തുടർന്നു.

നരേന്ദ്രമോദി സർക്കാർ 2022ൽ പ്രഖ്യാപിച്ച പത്മഭൂഷൺ പുരസ്ക്കാരം ബുദ്ധദേബ് നിരസിച്ചിരുന്നു.

Previous Post

എച്ച് വൺ എൻ വൺ: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

Next Post

നുണക്കോട്ടകൾ തകർത്ത് എസ്എഫ്ഐ; എംജി സർവകലാശാല സെനറ്റ്, സ്റ്റുഡന്റ് കൗൺസിൽ തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
നുണക്കോട്ടകൾ-തകർത്ത്-എസ്എഫ്ഐ;-എംജി-സർവകലാശാല-സെനറ്റ്,-സ്റ്റുഡന്റ്-കൗൺസിൽ-തെരഞ്ഞെടുപ്പിൽ-ഉജ്ജ്വല-വിജയം

നുണക്കോട്ടകൾ തകർത്ത് എസ്എഫ്ഐ; എംജി സർവകലാശാല സെനറ്റ്, സ്റ്റുഡന്റ് കൗൺസിൽ തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.