ന്യൂഡൽഹി > പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ വിയോഗത്തിൽ അനുശോചനമറിയിച്ച് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പാർട്ടിയോടും പശ്ചിമ ബംഗാളിനോടുമുള്ള അദ്ദേഹത്തിന്റെ അർപ്പണ മനോഭാവവും, ആശയ പ്രതിബദ്ധതയും ക്രാന്ത ദർശിത്വവും ദീർഘ ദൃഷ്ടിയും എക്കാലത്തും പാർട്ടിയെ മുന്നോട്ട് നയിക്കും–- സീതാറാം യെച്ചൂരി പറഞ്ഞു.