തിരുവനന്തപുരം> വയനാട് ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് നാടൊന്നാകെ സഹായഹസ്തവുമായി രംഗത്ത്. കണ്ണൂർ, തിരുവനന്തപുരം ജില്ലാ പഞ്ചായത്തും കൊച്ചി മുൻസിപ്പൽ കോർപറേഷനും ഒരു കോടി രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി.
മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ 10 ദിവസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷ് അറിയിച്ചു.
കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷൻ ഇന്ത്യ (ക്രെഡായ്) 50 ലക്ഷം രൂപ, വിരമിച്ച എയ്ഡഡ് കോളേജ് അധ്യാപകരുടെ സംഘടന സാന്ത്വനം 50 ലക്ഷം രൂപ, കേരള കോ- ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് 50 ലക്ഷം രൂപ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, തിരുവനന്തപുരം 30 ലക്ഷം രൂപ, കെൽട്രോൺ 30 ലക്ഷം രൂപ, ഉപകമ്പനിയായ കെൽട്രോൺ ഇലക്ട്രോ സെറാമിക്സ് ലിമിറ്റഡ് 3 ലക്ഷം രൂപ, എൻസിപി സംസ്ഥാന കമ്മിറ്റി 25 ലക്ഷം രൂപ, കേരള അർബൻ റൂറൽ ഡെവലപ്മെൻ്റ് ഫിനാൻസ് കമ്പനി 25 ലക്ഷം രൂപ
കെ ജി എം ഒ എ അംഗങ്ങളിൽ നിന്ന് സ്വരൂപിച്ച ആദ്യ ഗഡു 25 ലക്ഷം രൂപ, കെ എ എൽ എസ് ബ്രൂവറീസ് പ്രൈവറ്റ് ലമിറ്റഡ്, ചാലക്കുടി 25 ലക്ഷം രൂപ, കേരള ആർട്ടിസാൻസ് ഡെവലപ്മെൻ്റ് കോർപ്പറേഷൻ 20 ലക്ഷം രൂപ, കാടാമ്പുഴ ഭഗവതി ദേവസ്വം 20 ലക്ഷം രൂപ, തമിഴ്നാട് റിട്ടയർഡ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ 16,60,000 രൂപ, പരബ്രഹ്മ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആൻറ് റിസർച്ച് സെൻറർ ഓച്ചിറ 10 ലക്ഷം രൂപ, പെരളശ്ശേരി ഗ്രാമപഞ്ചായത്ത്, കണ്ണൂർ 10 ലക്ഷം രൂപ, കേരളാ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി 10 ലക്ഷം രൂപ
ചലച്ചിത്രതാരം പ്രഭാസ് രണ്ട് കോടി രൂപ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഞ്ച് ലക്ഷം രൂപ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഒരു ലക്ഷം രൂപ, വിശ്വഭാരതി പബ്ലിക്ക് സ്കൂൾ നെയ്യാറ്റിൻകര 6 ലക്ഷം രൂപ, എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ അഞ്ച് ലക്ഷം രൂപ, അർബൻ ഗ്രാമീൺ സൊസൈറ്റി ഗോൾഡ് ലോൺ അഞ്ച് ലക്ഷം രൂപ, ബ്ലൂക്രോസ് ലബോറട്ടറീസ് പ്രൈവറ്റ് ലിമിറ്റഡ് അഞ്ച് ലക്ഷം രൂപ, കുന്നിൽ ഹൈപ്പർ മാർട്ട്, മണ്ണന്തല അഞ്ച് ലക്ഷം രൂപ
അണ്ടലൂർ കാവ് അഞ്ച് ലക്ഷം രൂപ, വൈക്കം ബ്ലോക്ക് പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ, തമ്മനം സർവ്വീസ് കോ-ഓപറേറ്റീവ് സൊസൈറ്റി 5 ലക്ഷം, ചലച്ചിത്രതാരം അനശ്വര രാജൻ രണ്ട് ലക്ഷം രൂപ, മന്ത്രി ഡോ. ആർ ബിന്ദു ഒരു മാസത്തെ ശമ്പളത്തിന് പുറമെ രണ്ട് ലക്ഷം രൂപ, നവകേരള കർമ്മ പദ്ധതി കോർഡിനേറ്റർ ഡോ. ടി എൻ സീമ ഒന്നരലക്ഷം രൂപ, കോട്ടയം ജില്ലയിലെ സർവശിക്ഷാ കേരളം സമാഹരിച്ച 1,40,000 രൂപ, കോട്ടയം ഞീഴൂർ എവർ ഷൈൻ റോയൽ ക്ലബ് (ഇഎസ്ആർസി) 1,11,001 രൂപ
സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർപേഴ്സൺ വി കെ രാമചന്ദ്രൻ ഒരു ലക്ഷം രൂപ, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ. പി കെ ജമീല ഒരു ലക്ഷം രൂപ, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം വി നമശിവായം അഞ്ച് ലക്ഷം രൂപ, പെർഫെക്ട് മെറ്റൽ ഏജൻസീസ്, പാലക്കാട് ഒരു ലക്ഷം രൂപ, നിഹ്ച്ചൽ എച്ച് ഇസ്രാനി, ബ്ലൂക്രോസ് ലബോറട്ടറീസ് ഒരു ലക്ഷം രൂപ, പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ഒരു ലക്ഷം രൂപ, പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് അംഗങ്ങൾ 1,05,000 രൂപ, റിട്ട. ജസ്റ്റിസ് വി.കെ.മോഹനൻ ഒരു ലക്ഷം രൂപ, കോട്ടയം ഉഴവൂർ ഭാവന ആർട്സ് ക്ലബ് ഒരു ലക്ഷം രൂപ
പത്തനംതിട്ടയിലെ കുളനട ഉളനാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം യോഗം ഒരു ലക്ഷം രൂപ, ഡോ. ആർ ബി രാജലക്ഷ്മി ഒരു ലക്ഷം രൂപ, തിരുനൽവേലി സ്വദേശി ബാലസുബ്രഹ്മണ്യൻ ഒരു ലക്ഷം രൂപ, ജയ് നഗർ റെസിഡൻസ് അസോസിയേഷൻ, കഴക്കൂട്ടം 80,000 രൂപ, ആർ സുധാകരൻ 50,000 രൂപ, ചെറായി പ്രകൃതി ജൈവ കർഷക സമിതി ആൻ്റ് ഇക്കോഷോപ്പ് 50,000 രൂപ, മുതലപ്പൊഴി പ്രജാപതി താണ്ട് വള്ളത്തിലെ മത്സ്യതൊഴിലാളികളുടെ ആദ്യ ഗഡു 50,000 രൂപ, റെഡ് ഫോർട്ട് ചോലക്കുന്ന് 75,000 രൂപ, കേരള വുമൻ കോ – ഓപ്പറേറ്റീവ് ഫെഡറേഷൻ ( വനിത ഫെഡ്) 50,000 രൂപ,
സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി 30,000 രൂപ, സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ബിജു 35000 രൂപ,
മന്ത്രി പി രാജീവ് പുരസ്കാരമായി ലഭിച്ച 22,222 രൂപ, പ്ലാനിങ്ങ് ഫോറം, കോ – ഓപ്പറേറ്റീവ് ട്രെയ്നിങ്ങ് സെൻറർ 32,000 രൂപ, വാഴൂർ ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മസേനാംഗങ്ങൾ സമാഹരിച്ച 25,000 രൂപ, അക്കരപ്പാടം ഗവ. യു.പി. സ്കൂൾ വിദ്യാർഥികൾ 25,000 രൂപ, കണ്ണൂർ ജില്ലാ ഖാദി വർക്കേഴ്സ് യുണിയൻ സിഐടിയു 25,000 രൂപ, തിരുവാർപ്പ്-കുമരകം-വടവാതൂർ റൂട്ടിലോടുന്ന മഹാദേവൻ ബസിന്റെ ജീവനക്കാർ ഒരു ദിവസത്തെ കളക്ഷൻ 24,660 രൂപ, കൈപ്പുഴ സെന്റ് ത്രേസ്യാസ് എൽ.പി. സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും ചേർന്ന് 12,200 രൂപ
ഓൺലൈൻ ഓട്ടോ ചങ്ക്സ്, കിഴക്കേകോട്ട, തിരുവനന്തപുരം 10,289 രൂപ, കേരളാ കോൺഗ്രസ് (ജേക്കബ്) കോട്ടയം ജില്ലാ കമ്മിറ്റി 10,000 രൂപ, കലൂർ മേരിലാൻറ് പബ്ലിക് സ്കൂൾ വിദ്യാർത്ഥിനി നിസാരിക അമൽജിൻ കൊലുസ് വാങ്ങാൻ ശേഖരിച്ച 2513 രൂപ, സംസ്ഥാന സർക്കാർ വയനാട്ടിൽ നിർമ്മിക്കുവാൻ ഉദ്ദേശിക്കുന്ന ടൗൺഷിപ്പിലെ 150 ഇലക്ട്രിക് പോസ്റ്റുകളിൽ 35 watts എൽഇഡി തെരുവ് വിളക്കുകളും അനുബന്ധ ഉപകരണങ്ങൾ ഉൾപ്പെടെ 5 ലക്ഷം രൂപയുടെ ലൈറ്റുകളും സ്ഥാപിച്ച് 2 വർഷം വാറൻ്റിയോടെ സംരക്ഷിക്കുമെന്ന് ബോസ്സ് ലൈറ്റ് അറിയിച്ചു.
ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന, പ്രതിധ്വനി ദുരിതബാധിതർക്ക് സർക്കാരിന്റെ പുനരധിവാസ പദ്ധതിയുമായി ചേർന്നു രണ്ടു വീടുകൾ നിർമ്മിച്ചു നൽകാൻ തീരുമാനിച്ചു. സ്കൂളുകളുടെ പുനർനിർമ്മാണത്തിൽ പങ്കാളികളാകാനുള്ള സന്നദ്ധതയും അറിയിച്ചു.