പാരീസ്: ഒളിംപിക്‌സ് പുരുഷ ഹോക്കി സെമിയിൽ ഇന്ത്യക്ക് തോൽവി. ആദ്യാവസാനം ആവേശകരമായി സെമി ഫൈനൽ പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ തോൽവി. ആദ്യ ക്വാർട്ടറിൽ ലീഡെടുത്ത ഇന്ത്യക്കെതിരെ രണ്ടാം ക്വാർട്ടറിൽ രണ്ട് ഗോൾ തിരിച്ചടിച്ച ജർമനി ലീഡെടുത്തെങ്കിലും മൂന്നാം ക്വാർട്ടറിൽ ഇന്ത്യ സമനില ഗോൾ കണ്ടെത്തി ഒപ്പമെത്തി. എന്നാൽ കളി തീരാൻ ആറ് മിനിറ്റ് ശേഷിക്കെ ലീഡെടുത്ത ജർമനിക്കെതിരെ ഇന്ത്യ അവസാന നിമിഷം വരെ പൊരുതിയെങ്കിലും സമനില ഗോൾ കണ്ടെത്താനായില്ല.സ്വർണ മെഡലിനായുള്ള പോരാട്ടത്തിൽ നെതർലൻഡ്സാണ് ജർമനിയുടെ എതിരാളികൾ. വെങ്കല മെഡൽ പോരാട്ടത്തിൽ ഇന്ത്യ വ്യാഴാഴ്ച വൈകിട്ട് 5.30ന് സ്പെയിനെ നേരിടും.
ക്വാർട്ടറിൽ ബ്രിട്ടനെതിരെ മിന്നും പോരാട്ടം നടത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ കളത്തിലിറങ്ങിയത്. തുടക്കം ഗംഭീരമായിരുന്നു. ഏഴാം മിനിറ്റിൽ ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങിന്റെ ഗോളിൽ ഇന്ത്യ മുന്നിലെത്തി. ഗോൾ മടക്കാനുള്ള ജർമൻ ശ്രമം ഇന്ത്യൻ പ്രതിരോധത്തിൽ കുടുങ്ങി.
എന്നാൽ രണ്ടാം ക്വാർട്ടറിൽ ജർമനി ശക്തമായി തിരിച്ചുവരികയായിരുന്നു. സെക്കൻഡ് ഹാഫ് ആരംഭിച്ച് മൂന്നാം മിനിറ്റിൽ തന്നെ ജർമനി ഗോൾ കണ്ടെത്തി. ഗോൺസാലോ പെയില്ലറ്റാണ് പെനാൽറ്റി കോർണറിൽ നിന്ന് ലക്ഷ്യം കണ്ടത്. തുടർന്ന് ഇന്ത്യ ഉണർന്നു കളിച്ചെങ്കിലും ഗോളുകൾ കണ്ടെത്താനിയില്ല. ക്രിസ്റ്റഫർ റുയിർ പെനാൽറ്റിയിലൂടെ വലകുലുക്കിയതോടെ രണ്ടാം ക്വാർട്ടറിൽ 2-1 ന് ജർമനി മുന്നിട്ടുനിന്നു.
മൂന്നാം ക്വാർട്ടറിന്റെ സമനിലപിടിക്കാൻ ഇന്ത്യയ്ക്ക് മികച്ച അവസരങ്ങൾ ലഭിച്ചു. തുടക്കത്തിൽ നിരവധി പെനാൽറ്റി കോർണറുകൾ കിട്ടിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. എന്നാൽ 36-ാം മിനിറ്റിൽ പെനാൽറ്റി കോർണറിലൂടെ ഗോൾ കണ്ടെത്തി. സുഖ്ജീത് സിങ്ങാണ് ഗോളടിച്ചത്. അതോടെ മത്സരം സമനിലയിലായി. നാലാം ക്വാർട്ടറിൽ വിജയഗോളിനായി ഇരുടീമുകളും മികച്ച മുന്നേറ്റങ്ങൾ നടത്തി. ശ്രീജേഷിന്റെ ഉജ്വല സേവുകൾ ഇന്ത്യയെ പലവട്ടം തുണച്ചു. എന്നാൽ 57ാം മിനിറ്റിൽ ഗോൺസാലോ പെയ്ലറ്റിന്റെ രണ്ടാം ഗോളിൽ ജർമനി മുന്നിലെത്തി. അവസാന നിമിഷം വരെ ഇന്ത്യ പൊരുതിനോക്കിയെങ്കിലും സമനില ഗോൾ നേടാനായില്ല.
Read More
- പാരീസ് ഒളിംപിക്‌സ്; ആദ്യ ത്രോയിൽ ഫൈനലുറപ്പിച്ച് നീരജ് ചോപ്ര
- പാരിസ് ഒളിമ്പിക്‌സ്; ബാഡ്മിന്റണിൽ ഇന്ത്യക്ക് നിരാശ
- മുൻ ഇംഗ്ലണ്ട് താരം ഗ്രഹാം തോർപ്പ് അന്തരിച്ചു
- ഒളിമ്പിക്സിലെ കന്നി സ്വർണം, മകളെ കെട്ടിപ്പിടിച്ച് കരഞ്ഞ് നൊവാക് ജോക്കോവിച്ച്
- ശ്രീജേഷിന്റെ കരുത്തിൽ ഇന്ത്യ; പത്തുപേരുമായി ഹോക്കി ടീം സെമിയിൽ
- ഷൂട്ടിങ്ങിൽ ഹാട്രിക് മെഡൽ ഇല്ല, മനു ഭാക്കർ ഫിനിഷ് ചെയ്തത് നാലാം സ്ഥാനത്ത്
- പാരീസ് ഒളിമ്പിക്‌സിൽ വീണ്ടും മെഡൽ നേട്ടവുമായി ഇന്ത്യ
- ഇരട്ട മെഡൽ നേട്ടവുമായി മനു ഭാക്കർ കുറിച്ചത് ചരിത്രം