പാരിസ്: പാരിസ് ഒഴിമ്പിക്‌സിൽ ഇന്ത്യക്കായി പുതുചരിത്രമെഴുതി വിനേഷ് ഫോഗട്ട. വനിതകളുടെ 50 കിലോ ഫ്രീസ്‌റ്റൈൽ ഗുസ്തിയിൽ വിനേഷ് ഫൈനലിലേക്ക് മുന്നേറി. സെമിയിൽ ക്യൂബയുടെ യുസ്നെലിസ് ഗുസ്മാനെ പരാജയപ്പെടുത്തിയാണ് വിനേഷ് ഫോഗട്ട ഫൈനൽ പ്രവേശനം നേടിയത്. ഇതോടെ ഒളിംപിക്സ് വനിതാ ഗുസ്തിയിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡും വിനേഷിന്റെ പേരിലായി.
നേരത്തെ യുക്രൈനിൻറെ ഒസ്‌കാന ലിവാച്ചിനെ മലർത്തിയടിച്ചാണ് വിനേഷ് സെമിയിലെത്തിയത്.
നാളെ നടക്കുന്ന ഫൈനലിൽ തോറ്റാലും വിനേഷിന് വെള്ളി മെഡൽ ഉറപ്പിക്കാം. ഇന്ന് തന്നെ നടന്ന പ്രീ ക്വാർട്ടറിൽ നിലവിലെ ഒളിംപിക് ചാമ്പ്യനും ലോക ഒന്നാം നമ്പറുമായ ജപ്പാൻറെ യു സുസാകിയെ 3-2ന് അട്ടിമറിച്ചാണ് വിനേഷ് ക്വാർട്ടറിൽ കടന്നത്.കഴിഞ്ഞ വർഷം ദില്ലി ജന്തർ മന്ദിറിൽ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനായിരുന്ന ബ്രിജ്ഭൂഷൺ ശരൺ സിംഗിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ നടത്തിയ സമരത്തിൻറെ മുന്നണി പോരാളിയായിരുന്നു വിനേഷിൻറെ വിജയം പാരീസിൽ രാജ്യത്തിൻറെ അഭിമാനമുഖമായും മാറുകയാണ്.
Read More
- ഹോക്കിയിൽ പൊരുതി തോറ്റു; ഇനി വെങ്കലപ്രതീക്ഷ
- പാരീസ് ഒളിംപിക്‌സ്; ആദ്യ ത്രോയിൽ ഫൈനലുറപ്പിച്ച് നീരജ് ചോപ്ര
- പാരിസ് ഒളിമ്പിക്‌സ്; ബാഡ്മിന്റണിൽ ഇന്ത്യക്ക് നിരാശ
- മുൻ ഇംഗ്ലണ്ട് താരം ഗ്രഹാം തോർപ്പ് അന്തരിച്ചു
- ഒളിമ്പിക്സിലെ കന്നി സ്വർണം, മകളെ കെട്ടിപ്പിടിച്ച് കരഞ്ഞ് നൊവാക് ജോക്കോവിച്ച്
- ശ്രീജേഷിന്റെ കരുത്തിൽ ഇന്ത്യ; പത്തുപേരുമായി ഹോക്കി ടീം സെമിയിൽ
- ഷൂട്ടിങ്ങിൽ ഹാട്രിക് മെഡൽ ഇല്ല, മനു ഭാക്കർ ഫിനിഷ് ചെയ്തത് നാലാം സ്ഥാനത്ത്