മുംബൈ > മഹാരാഷ്ട്രയിൽ വിവിധ ഭാഗങ്ങളിൽ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ അഞ്ചുപേർ മരിച്ചു. പുണെ, നാസിക്, സാംഗ്ലി, കോലാപൂർ എന്നിവിടങ്ങളിലെ നദികൾ കരകവിഞ്ഞൊഴുകുകയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടാക്കുകയും ചെയ്തു.
അണക്കെട്ടുകൾ തുറന്നുവിട്ടതോടെ നദികൾ കരകവിഞ്ഞൊഴുകിയതും പ്രദേശത്ത് വെള്ളക്കെട്ടിന് കാരണമായി. 104ഓളം വില്ലേജുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ദുരിതബാധിത പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.