ന്യൂഡൽഹി
മണിപ്പുർ സംഘർഷത്തെ തുടർന്നുണ്ടായ മനുഷ്യാവകാശപ്രശ്നങ്ങൾ പരിശോധിക്കാൻ രൂപീകരിച്ച ജസ്റ്റിസ് (റിട്ട.) ഗീതാമിത്തൽ കമ്മിറ്റിയുടെ കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടി സുപ്രീംകോടതി. സുപ്രീംകോടതി നിർദേശാനുസരണം രൂപീകരിച്ച കമ്മിറ്റിയുടെ കാലാവധി ജൂലൈ 15ന് പൂർത്തിയായെന്നും കാലാവധി നീട്ടിനൽകിയാൽ മാത്രമേ ചില പ്രധാനപ്പെട്ട കാര്യങ്ങൾ പൂർത്തിയാക്കാൻ സാധിക്കുള്ളുവെന്നും അമിക്കസ്ക്യൂറി വിഭാമഖിജ കോടതിയെ അറിയിച്ചു. തുടർന്നാണ്, ചീഫ്ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ തീരുമാനം.