പാരിസ് > മൊറോക്കോയെ 1–2ന് മറികടന്ന് സ്-പെയ്ൻ ഒളിമ്പിക്-സ് പുരുഷ ഫുട്ബോൾ ഫെെനലിൽ കടന്നു. സൂഫിയാനെ റഹിമിയിയുടെ പെനൽറ്റി ഗോളിൽ മൊറോക്കോയാണ് ആദ്യം മുന്നിലെത്തിയത്. സ്പെ-യിനിനായി ഫെർമിൻ ലോപസും ജുവാൻലു സാഞ്ചെസും ലക്ഷ്യം കണ്ടു.
വനിതാ ഫുട്ബോൾ സെമി മത്സരങ്ങൾ ഇന്ന് നടക്കും. ആദ്യകളിയിൽ രാത്രി ഒമ്പതരയ്ക്ക് അമേരിക്കയും ജർമനിയും ഏറ്റുമുട്ടും. രാത്രി 12.30നാണ് ലോക ചാമ്പ്യൻമാരായ സ്പെയ്നും ബ്രസീലും നേർക്കുനേർ എത്തുന്നത്.