പാരിസ് >
ടേബിൾ ടെന്നിസ് വനിതാ ടീം ഇനത്തിൽ റുമാനിയയെ കീഴടക്കി ഇന്ത്യ ക്വാർട്ടറിൽ കടന്നു. ഡബിൾസിൽ ശ്രീജ അകുല–-അർച്ചന ഗിരീഷ് കാമത്ത് സഖ്യം റുമാനിയയുടെ അദിന ദിയാകൊനു–-എലിസബത് സമാറ സഖ്യത്തെ 11–-9, 12–-10, 11–-7ന് തോൽപ്പിച്ചു. സിംഗിൾസിൽ ഇന്ത്യയുടെ മാണിക ബത്ര 11–-5, 11–-7, 11–-7ന് റുമാനിയയുടെ ബെർണാഡെറ്റ് സ്കോസിനെ പരാജയപ്പെടുത്തി.
ഇന്ന് വൈകിട്ട് 6.30നാണ് ക്വാർട്ടർ പോരാട്ടം.