കൊച്ചി
വയനാടിന് കരുതലും കരുത്തുമായി ജില്ലയിലെ ഡിവൈഎഫ്ഐ പ്രവർത്തകർ. ആക്രി ശേഖരിച്ചും ന്യൂസ് പേപ്പർ ചലഞ്ച് നടത്തിയും ബസ് സർവീസ് നടത്തിയും വേതനം നീക്കിവച്ചും ദുരിതാശ്വാസപ്രവർത്തനങ്ങളിൽ ഇവർ പങ്കാളികളാകുന്നു.
മന്ത്രി പി രാജീവും സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനനും ന്യൂസ് പേപ്പർ ചലഞ്ചിൽ പങ്കാളികളായി. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് അനീഷ് എം മാത്യുവും ജില്ലാ സെക്രട്ടറി എ ആർ രഞ്ജിത്തും ഇരുവരുടെയും വീട്ടിലെത്തി ഏറ്റുവാങ്ങി. മുണ്ട്, പായസം ഉൾപ്പെടെയുള്ള വിവിധതരം ചലഞ്ചുകൾ യൂണിറ്റുകളിലും നടക്കുന്നു.
കഴിഞ്ഞദിവസം മുതിർന്ന ട്രേഡ് യൂണിയൻ നേതാവ് കെ എൻ രവീന്ദ്രനാഥിന്റെ പുസ്തകം പ്രകാശിപ്പിക്കൽ ചടങ്ങിൽ പിഴല സ്വദേശി സോഫി സെബാസ്റ്റ്യൻ വള വിറ്റ് ലഭിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തുക ഏറ്റുവാങ്ങി