Sunday, April 26, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

‘ഞങ്ങള്‍ അടിമകളല്ല’

by News Desk
August 4, 2024
in INDIA
0
‘ഞങ്ങള്‍-അടിമകളല്ല’
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

ബം​ഗളൂരു> ഐടി മേഖലയിൽ തൊഴിലാളികളുടെ ജോലി സമയം കൂട്ടാനുള്ള കർണാടകയിലെ കോൺ​ഗ്രസ് സർക്കാർ നീക്കത്തിനെതിരെ ബം​ഗളൂരുവിൽ ഐടി ജീവനക്കാരുടെ വൻ പ്രതിേഷധം. ഐടി, ഐടി അനുബന്ധ വ്യവസായ മേഖലകളിൽ ജോലി സമയം 14 മണിക്കൂർവരെ ഉയർത്തുന്നതിനെതിരെ ചെങ്കൊടിയേന്തി നൂറുകണക്കിന് ജീവനക്കാര് ഫ്രീഡംപാർക്കിൽ അണിനിരന്നു. തൊഴിലാളി വിരുദ്ധ നീക്കത്തിനെതിരെ കർണാടകയിലെ ഐടി മേഖലയിലെ ജീവനക്കാരുടെ സംഘടനയായ കർണാടക സ്റ്റേറ്റ് ഐടി, ഐടീസ് എംപ്ലോയീസ് യൂണിയൻ( കെഐടിയു) നേതൃത്വത്തിലായിരുന്നു പ്രതിഷേധം. “ഞങ്ങള് അടിമകളല്ല’ എന്ന മുദ്രാവാക്യം മുഴക്കിയ ജീവനക്കാര് ജോലി സമയം 14 മണിക്കൂറാക്കുന്നത് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.

പ്രതിഷേധവേദിയിലെത്തി കര്ണാടക തൊഴിൽ വകുപ്പ് ഉന്നതഉദ്യോ​ഗസ്ഥന് ഡോ. ജി മഞ്ജുനാഥ് നിവേദനം ഏറ്റുവാങ്ങി. തീരുമാനത്തിൽ നിന്ന് പിൻവാങ്ങണമെന്നും തൊഴിലാളി ദ്രോഹ നിയമഭേദ​ഗതി നടപ്പാക്കാനുള്ള ഏത് നീക്കത്തെയും ശക്തമായി എതിര്ത്തുതോൽപ്പിക്കുമെന്നും കെഐടിയു ജനറൽ സെക്രട്ടറി സുഹാസ് അഡി​ഗ ആവശ്യപ്പെട്ടു. രണ്ടാഴ്ചയായി ബം​ഗളൂരു ന​ഗരത്തില് ഉടനീളം ഐടി ജീവനക്കാര് വിവിധ പ്രതിഷേധ പരിപാടികള് നടത്തിവരികയാണ്.

1961ലെ കർണാടക ഷോപ്പ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് ആക്ടിൽ ഭേദ​ഗതിവരുത്തി തൊഴിലാളികളുടെ ജോലി സമയം 14 മണിക്കൂർവരെയാക്കാനാണ് കോൺ​ഗ്രസ് സർക്കാർ ഒരുങ്ങുന്നത്. നിലവിലെ നിയമപ്രകാരം ഓവർടൈം ഉൾപ്പെടെ പത്തു മണിക്കൂർ വരെ മാത്രമേ ഒരു ദിവസം ജോലി പാടുള്ളു. ഇത് പൂർണമായും എടുത്തുകളയുന്നതാണ് പുതിയ ഭേദ​ഗതി. ജോലി സമയപരിധിയെത്രയെന്ന് കൃത്യമായി പറയുന്നില്ല. കർണാടക സർക്കാർ ഈ തീരുമാനം നടപ്പാക്കിയാൽ മറ്റ് ഐടി ന​ഗരങ്ങളിലെ കമ്പനികളും ജോലി സമയം കൂട്ടാൻ ആവശ്യപ്പെടും. ഇല്ലെങ്കിൽ നിക്ഷേപം മറ്റു സംസ്ഥാനങ്ങളിലേക്ക് മാറ്റുന്നതടക്കമുള്ള ഭീഷണിയും ഉയർത്തും. ഇതിൽ സർക്കാരുകൾ വീഴും. ഇതോടെ ഈ നയം രാജ്യവ്യാപകമായി മാറും. എല്ലാ ഐടി ജീവനക്കാരെയും ബാധിക്കും. മറ്റു വ്യവസായങ്ങളിലും ഇത് തെറ്റായ സന്ദേശം നൽകും.

Previous Post

യുദ്ധഭീതിയില്‍ മധ്യപൗരസ്ത്യ ദേശം

Next Post

കെ എൻ രവീന്ദ്രനാഥിന്റെ 
‘ഒരു ചുവന്ന സ്വപ്‌നം’ പ്രകാശിപ്പിച്ചു

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
കെ-എൻ-രവീന്ദ്രനാഥിന്റെ-
‘ഒരു-ചുവന്ന-സ്വപ്‌നം’-പ്രകാശിപ്പിച്ചു

കെ എൻ രവീന്ദ്രനാഥിന്റെ 
‘ഒരു ചുവന്ന സ്വപ്‌നം’ പ്രകാശിപ്പിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.