ന്യൂഡൽഹി > പ്രശസ്ത നർത്തകി യാമിനി കൃഷ്ണമൂർത്തി(84) അന്തരിച്ചു. ഡൽഹി അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെക്കാലമായി ചികിത്സയിലായിരുന്നു. 1968ൽ പത്മശ്രീയും 2001ൽ പത്മഭൂഷണും 2016ൽ പത്മവിഭൂഷണും ലഭിച്ചിട്ടുണ്ട്. ഭരതനാട്യം, കുച്ചിപ്പുടി എന്നീ നൃത്തരൂപങ്ങളിലൂടെയാണ് ശ്രദ്ധേയയായത്. ആന്ധ്രയിലെ ചിറ്റൂർ സ്വദേശിനിയാണ്.