പാരീസ്: ഒളിമ്പിക്സിൽ ഇന്ത്യ മൂന്നാം മെഡൽ സ്വന്തമാക്കിയിരിക്കുന്നു. 50 എം റൈഫിൽ 3 പൊസിഷനിൽ വ്യാഴാഴ്ചയാണ് സ്വപ്നിൽ കുസാലെ വെങ്കലം നേടിയത്. ചൈനയുടെ യുകുൻ ലിയു (സ്വർണം), ഉക്രെയ്നിൻ്റെ സെർഹി കുലിഷ്, എന്നിവർക്കു പിന്നാലെയാണ് 451.4 എന്ന സ്കോറിൽ സ്വപ്നിൽ തൻ്റെ സ്ഥാനം ഉറപ്പിച്ചത്.
Absolutely thrilled for Swapnil’s epic bronze medal win in shooting at the Paris Olympics! 🥉 Your hard work, grit, and passion have truly paid off. Competing at the highest level and coming away with a medal in shooting is a testament to your dedication and talent. You’ve made… pic.twitter.com/7jxchc5WCX
— Abhinav A. Bindra OLY (@Abhinav_Bindra) August 1, 2024
ലോക ചാമ്പ്യൻഷിപ്പിലും ഏഷ്യൻ ഗെയ്ംസിലും നേടിയ നാലാം സ്ഥാനം എന്ന തൻ്റെ സ്ഥിരം പാറ്റേണാണ് സ്വപ്നിൽ തിരുത്തി കുറിച്ചിരിക്കുന്നത്.പൂനെ റെയിൽവേ ഡിവിഷനിലെ ട്രാവലിംഗ് ടിക്കറ്റ് എക്സാമിനറാണ് 28 കാരനായ സ്വപ്നിൽ കുസാലെ.
ഇന്ത്യയ്ക്ക് ഇതു വരെ ലഭിച്ച മെഡലുകളെല്ലാം ഷൂട്ടിങ്ങിലാണ്. വ്യക്തിഗത ഇനത്തില്‍ മനു ഭാക്കറും ടീം ഇനത്തില്‍ മനുഭാക്കറും സരബ്ജോത് സിംഗും ചേർന്നാണ് ഇന്ത്യക്ക് വെങ്കലം സമ്മാനിച്ചത്.
Read More
- ഇരട്ട മെഡൽ നേട്ടവുമായി മനു ഭാക്കർ കുറിച്ചത് ചരിത്രം
- സഞ്ജു അല്ല, ടോപ് ഓർഡറിൽ അവസരം ഈ താരത്തിന്: ഇർഫാൻ പത്താൻ
- ഇന്ത്യ-ശ്രീലങ്ക ടി20; പരമ്പര സ്വന്തമാക്കി ഇന്ത്യ
- ഇന്ത്യയെ തകർത്ത് ശ്രീലങ്ക; ആദ്യ എഷ്യാകപ്പ്
- ഒളിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ മെഡൽ; ചരിത്രം കുറിച്ച് മനു ഭാക്കർ
- പാരീസ് ഒളിമ്പിക്സ്:രമിത ജിൻഡാൾ ഫൈനലിൽ
- പാരീസ് ഒളിമ്പിക്സ്; ഹോക്കിയിൽ ഇന്ത്യക്ക് വിജയത്തുടക്കം
- പാരീസ് ഒളിമ്പിക്സ്: ഷൂട്ടിങ്ങിൽ മനുഭാസ്കർ ഫൈനൽ യോഗ്യത നേടി
- ലോക കായിക മാമാങ്കം; ഒളിമ്പിക്സിന് കൊടിയേറ്റം