അഹമ്മദാബാദ് > മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും പരിശീലകനുമായിരുന്ന അൻഷുമൻ ഗെയ്ക്വാദ് (71) അന്തരിച്ചു. അർബുദ ഹാധയെത്തുടർന്ന് ചികിത്സയിലായിരുന്നു. വഡോദരയിൽ വച്ചായിരുന്നു അന്ത്യം. ഇന്ത്യയ്ക്കായി 40 ടെസ്റ്റുകളും 15 ഏകദിനങ്ങളും കളിച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 205 മാച്ചുകളും കളിച്ചിട്ടുണ്ട്. രണ്ട് തവണ ഇന്ത്യയുടെ പരിശീലകനുമായിരുന്നു.