പാരിസ് > ഒളിമ്പിക്സ് ഹോക്കിയിലെ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം. അയർലൻഡിനെതിരെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം. ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങിന്റെ വകയായിരുന്നു ഇന്ത്യയുടെ രണ്ടു ഗോളും.
ഒളിമ്പിക്സിലെ പൂൾ ബിയിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിരുന്നു. കഴിഞ്ഞ ദിവസം കരുത്തരായ അർജന്റീനയെ ഒരു ഗോളിന് സമനിലയിൽ തളയ്ക്കുകയും ചെയ്തിരുന്നു. ആഗസ്ത് ഒന്നിന് ബെൽജിയത്തിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.















