
പാരീസ്: പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യൻ ഷൂട്ടർമാരായ മനു ഭാക്കറും സരബ്ജോത് സിംഗും വെങ്കല മെഡൽ നേടി. അവസാന റൗണ്ടിൽ 13 ഷോട്ടുകൾക്ക് ശേഷം റിപ്പബ്ലിക് ഓഫ് കൊറിയയെ 16-10ന് തോൽപ്പിച്ചാണ് ഇരുവരും വെങ്കലം നേടിയത്. പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ നേട്ടം ഇതോടെ രണ്ടായി.
പാരീസ് ഒളിപിക്‌സിൽ മനുവിൻ്റെ രണ്ടാമത്തെ വെങ്കല മെഡൽ നേട്ടം കൂടിയാണിത്. ഏതെങ്കിലും ഒരു ഒളിമ്പിക് പതിപ്പിൽ 2 മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് മനു. വനിതകളുടെ 25 മീറ്റർ പിസ്റ്റൾ ഇനത്തിൽ മൂന്നാം മെഡൽ നേടാനുള്ള അവസരവും മനു ഭാക്കറിനുണ്ട്.
Extremely humbled by the support and wishes that have been pouring in. This is something that I’ve always dreamt of. Proud to perform at the biggest stage for my country 🇮🇳 ❤️ pic.twitter.com/8U6sHOLulR
— Manu Bhaker🇮🇳 (@realmanubhaker) July 30, 2024
580 സ്കോർ നേടിയാണ് വെങ്കല മെഡൽ ഷൂട്ട് ഓഫിലേക്ക് 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് യോഗ്യതാ റൗണ്ടിൽ മനു ഭാക്കറും സരബ്ജോത് സിംഗും യോഗ്യത നേടിയത്. സരബ്ജോത് ഖേലോ ഇന്ത്യ സ്കോളർഷിപ്പ് അത്‌ലറ്റും ടാർഗെറ്റ് ഒളിമ്പിക് പോഡിയം സ്‌കീം അത്‌ലറ്റും കൂടിയാണ്.
Time to recreate this with 2 (or 3) Olympic medals, queen. pic.twitter.com/unjzRkm7S1
— Johns (@JohnyBravo183) July 30, 2024
മേഡൽ നേടിയ താരങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഷൂട്ടര്‍മാര്‍ വീണ്ടും രാജ്യത്തിന് അഭിമാനമായെന്നും, നേട്ടം ഇന്ത്യയ്ക്ക് ഏറെ സന്തോഷമുണ്ടാക്കിയെന്നും മോദി എക്‌സില്‍ കുറിച്ചു.
2022ൽ ഏഷ്യൻ ഗെയിംസിലെ 25 മീറ്റർ പിസ്റ്റൾ ടീമിൽ സ്വർണം നേടിയ താരമാണ് മനു. 2023ൽ ബാക്കുവിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിലും, ഭോപ്പാലിൽ നടന്ന ലോകകപ്പിലും, 25 മീറ്റർ പിസ്റ്റൾ വിഭാഗത്തിൽ മനു സ്വർണം നേടിയിരുന്നു.
Read More
- സഞ്ജു അല്ല, ടോപ് ഓർഡറിൽ അവസരം ഈ താരത്തിന്: ഇർഫാൻ പത്താൻ
- ഇന്ത്യ-ശ്രീലങ്ക ടി20; പരമ്പര സ്വന്തമാക്കി ഇന്ത്യ
- ഇന്ത്യയെ തകർത്ത് ശ്രീലങ്ക; ആദ്യ എഷ്യാകപ്പ്
- ഒളിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ മെഡൽ; ചരിത്രം കുറിച്ച് മനു ഭാക്കർ
- പാരീസ് ഒളിമ്പിക്‌സ്:രമിത ജിൻഡാൾ ഫൈനലിൽ
- പാരീസ് ഒളിമ്പിക്സ്; ഹോക്കിയിൽ ഇന്ത്യക്ക് വിജയത്തുടക്കം
- പാരീസ് ഒളിമ്പിക്സ്: ഷൂട്ടിങ്ങിൽ മനുഭാസ്‌കർ ഫൈനൽ യോഗ്യത നേടി
- ലോക കായിക മാമാങ്കം; ഒളിമ്പിക്സിന് കൊടിയേറ്റം















