കൊൽക്കത്ത
ബംഗാളിലെ മുസ്ലിം ഭൂരിപക്ഷ ജില്ലകളായ മുർഷിദാബാദ്, മാൾദ എന്നിവയെ പ്രത്യേക കേന്ദ്രഭരണ പ്രദേശമാക്കി മാറ്റണമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ. ‘ബംഗ്ലാദേശിൽനിന്ന് മുസ്ലിങ്ങൾ വൻതോതിൽ നുഴഞ്ഞുകയറുന്നത് നിയന്ത്രിക്കാൻ കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഭരണം ഉണ്ടാകണം. നുഴഞ്ഞുകയറ്റംമൂലം ജാർഖണ്ഡിലും മുസ്ലിം ജനസംഖ്യ വലിയതോതിൽ വർധിക്കുന്നു. അത് നിയന്ത്രിക്കാൻ ജനസംഖ്യാ രജിസ്റ്റർ പെട്ടന്ന് ഉണ്ടാക്കണം’–- ദുബെ ആവശ്യപ്പെട്ടു.
ഉത്തരബംഗാളിലെ എല്ലാ ജില്ലകളെയും ഉൾപ്പെടുത്തി പ്രത്യേക കൗൺസിൽ ഉണ്ടാക്കണമെന്ന് കേന്ദ്ര സഹമന്ത്രിയും ബിജെപി സംസ്ഥാന പ്രസിഡന്റുമായ സുകാന്ത മജുംദാർ ആവശ്യപ്പെട്ടു. എന്നാൽ ഇത്തരം നീക്കം വിഘടനവാദം വളർത്തുന്നതാണെന്നും അവ മുളയിലേ നുള്ളണമെന്നും സിപിഐ എം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.