ധാംബുള്ള: വനിത ഏഷ്യാ കപ്പ് കിരീടം ശ്രീലങ്കയ്ക്ക്. ഇന്ത്യയെ എട്ടു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ശ്രീലങ്കയുടെ കന്നി എഷ്യാകപ്പ് നേട്ടം. എട്ടാം കിരീടം ലക്ഷ്യംവച്ചിറങ്ങിയ ഇന്ത്യൻ പ്രതീക്ഷകളാണ് ധാംബുള്ളയിൽ തകർന്നടിഞ്ഞത്. ടോസ് നേടി ആദ്യം ബാറ്റിങിനിറങ്ങിയ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർ, 18.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം ഭേതിച്ചു.
43 പന്തിൽ 61 റൺസുമായി ക്യാപ്റ്റൻ ചമാരി അത്തപ്പത്തു, 51 പന്തില്‍ പുറത്താവാതെ 69 റൺസുമായി ഹര്‍ഷിത സമരവിക്രമ എന്നിവർ ശ്രീലങ്കയെ കിരീടത്തിലെത്തിച്ചു. 16 പന്തില്‍ 30 റൺസോടെ പുറത്താകാതെ നിന്ന കവിഷ ദില്‍ഹാരിയും ശ്രിലങ്കയ്ക്കായി തിളങ്ങി. രണ്ട് സിക്സറുകളും ഒൻപത് ബൗണ്ടറികളും ഉൾപ്പെടുന്നതാണ് ചമാരിയുടെ ഇന്നിങ്സ്. 2 സിക്സറുകളും 6 ബൗണ്ടറിയും ഉൾപ്പെടുന്നതാണ് ഹര്‍ഷിത സമരവിക്രമയുടെ പ്രകടം.
Women’s Asia Cup 2024 champions 🏆🇱🇰#SLvIND 📝: https://t.co/gv9YqDRMZ8 | 📸: @ACCMedia1 pic.twitter.com/ibAUAin9dg
— ICC (@ICC) July 28, 2024
ഇന്ത്യക്കായി വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന 47 പന്തിൽ 60 റൺസ് നേടി. ജെമീമ റോഡ്രിഗസ് (16 പന്തിൽ 29) , റിച്ച ഘോഷ് (14 പന്തിൽ 30) എന്നിവർ മാത്രമാണ് മന്ദാനയ്ക്ക് പുറമെ ഇന്ത്യക്കായി തിളങ്ങിയത്. ഓപ്പണര്‍ ഷഫാലി വര്‍മ്മ (16), ഉമ ഛേത്രിയും (9), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗർ (11) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് തിരിച്ചടിയായത്.
WOMEN’S ASIA CUP 2024 CHAMPIONS – @OfficialSLC 🏆 pic.twitter.com/uB4wecIu5g
— CricTracker (@Cricketracker) July 28, 2024
ഏഷ്യാകപ്പിലെ തുടർച്ചയായ 9-ാം ഫൈനൽ മത്സരമായിരുന്നു ഇന്ത്യയുടേത്. ഇതുവരെ ഏഴ് ഏഷ്യാകപ്പ് കിരീടം ഇന്ത്യൻ വനിത ടീം നേടിയിട്ടുണ്ട്. ടൂർണമെന്റിൽ പരാജയമറിയാതെയായിരുന്നു നീലപ്പടയുടെ ഫൈനൽ പ്രവേശനം. സെമി ഫൈനലിൽ ബംഗ്ലാദേശിനെതിരെ, 10 വിക്കറ്റിന്റെ ആധികാരിക വിജയവും ഇന്ത്യ നേടിയിരുന്നു. ഉറപ്പിച്ച 9-ാം കിരീടമാണ് ഇതോടെ ചുണ്ടിനും കപ്പിനും ഇടയിൽ ഇന്ത്യക്ക് നഷ്ടമാകുന്നത്.
Read More
- ഒളിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ മെഡൽ; ചരിത്രം കുറിച്ച് മനു ഭാക്കർ
- പാരീസ് ഒളിമ്പിക്‌സ്:രമിത ജിൻഡാൾ ഫൈനലിൽ
- പാരീസ് ഒളിമ്പിക്സ്; ഹോക്കിയിൽ ഇന്ത്യക്ക് വിജയത്തുടക്കം
- പാരീസ് ഒളിമ്പിക്സ്: ഷൂട്ടിങ്ങിൽ മനുഭാസ്‌കർ ഫൈനൽ യോഗ്യത നേടി
- ലോക കായിക മാമാങ്കം; ഒളിമ്പിക്സിന് കൊടിയേറ്റം
- ഒളിമ്പിക്സ്; ഇന്ത്യൻ അമ്പെയ്ത്ത് ടീം ക്വാർട്ടറിൽ
- ഉദ്ഘാടനം സെൻ നദിയിൽ; ഒളിമ്പിക്സിനെ വരവേൽക്കാനൊരുങ്ങി ലോകം
- രോഹിതിന്റെയും കോഹ്‌ലിയുടെയും അഭാവം ഇന്ത്യക്ക് വലിയ നഷ്ടം: ജയസൂര്യ
- സഞ്ജുവിന്റെ ഏകദിന കണക്കുകൾ അവിശ്വസനീയം; തഴയുന്നത് ആദ്യമായല്ല: റോബിൻ ഉത്തപ്പ