പല്ലെകേലെ: ശ്രീലങ്കൻ പര്യടനത്തിലെ രണ്ടാം ടി-20 മത്സരത്തിൽ മലയാളി താരം സഞ്ജു സാസണ് അവസരം. ആദ്യ മത്സരത്തിൽ ഇന്ത്യക്കായി കളിക്കാൻ താരത്തിന് അവസരം ലഭിച്ചിരുന്നില്ല. പരിക്കേറ്റ ശുഭ്മാന്‍ ഗില്ലിന് പകരമാണ് സഞ്ജു ടീമിൽ ഇടംപിടിച്ചത്. ഇത്തവണ ഓപ്പണറായാണ് താരം കളിക്കുക.
ടോസ് നേടിയ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് ആദ്യം ബൗളിംഗ് തിരഞ്ഞെടുത്തു. ക്യാപ്റ്റായുള്ള സുര്യകുമാറിന്റെയും മുഖ്യ പരിശീലകനായുള്ള ഗൗതം ഗംഭീറിന്റെയും ആദ്യ പരമ്പരയാണിത്. അതുകൊണ്ടുതന്നെ പരമ്പര നേടുക എന്നതിൽ കുറഞ്ഞൊന്നും ഇന്ത്യൻ സംഘം പ്രതീക്ഷിക്കുന്നില്ല.
Have a look at the playing XIs of both India and Sri Lanka for the second T20I.#T20Is #SLvsIND pic.twitter.com/YqlkOsntXD
— CricTracker (@Cricketracker) July 28, 2024
ശ്രീലങ്കയിലെ പല്ലേക്കലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം. ഗംഭീര വിജയമാണ് ശ്രീലങ്കയ്ക്കെതിരെ ആദ്യമത്സരത്തിൽ ഇന്ത്യ നേടിയത്. 26 പന്തിൽ 58 റൺസ് നേടിയ സൂര്യകുമാറിന്റെ 74 റൺസിന്റെ ഓപ്പണിംഗ് പ്രകടനമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.
India won the toss & chose to field first against Sri Lanka in the 2nd T20I match
Shubman Gill misses out, Sanju Samson comes in for India
Ramesh Mendis comes in for Dilshan Madushanka for Sri Lanka
📸: SonyLIV
#SLvIND pic.twitter.com/gCdY4BvNER
— CricTracker (@Cricketracker) July 28, 2024
ഏഴ് വിക്കറ്റ് നഷ്ടത്തിൽ 213 റൺസ് നേടിയ ഇന്ത്യ മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയെ 19.2ഓവറിൽ 170 റൺസിന് തളയ്ക്കുകയായിരുന്നു. 15ഓവർ വരെ മികച്ച ബാറ്റിംങ് കാഴ്ചവെച്ച ശ്രീലങ്കൻ താരങ്ങൾ പിന്നീടുള്ള ഓവറുകളിൽ തുടർച്ചയായി പുറത്താകുന്ന സ്ഥിതിയായിരുന്നു.
ഇന്ത്യൻ ടീം: യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദ്ദിക് പാണ്ഡ്യ, റിയാന്‍ പരാഗ്, റിങ്കു സിംഗ്, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്.
ശ്രീലങ്കൻ ടീം: പതും നിസ്സങ്ക, കുസല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), കുശാല്‍ പെരേര, കമിന്ദു മെന്‍ഡിസ്, ചരിത് അസലങ്ക (ക്യാപ്റ്റന്‍), ദസുന്‍ ഷനക, വാനിന്ദു ഹസരങ്ക, രമേഷ് മെന്‍ഡിസ്, മഹേഷ് തീക്ഷണ, മതീശ പതിരാന, അശിത ഫെര്‍ണാണ്ടോ.
Read More
- ഇന്ത്യയെ തകര്‍ത്ത് ശ്രീലങ്ക; ആദ്യ എഷ്യാകപ്പ്
- പാരീസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ മെഡൽ; ചരിത്രം കുറിച്ച് മനു ഭാക്കർ
- പാരീസ് ഒളിമ്പിക്‌സ്:രമിത ജിൻഡാൾ ഫൈനലിൽ
- പാരീസ് ഒളിമ്പിക്സ്; ഹോക്കിയിൽ ഇന്ത്യക്ക് വിജയത്തുടക്കം
- പാരീസ് ഒളിമ്പിക്സ്: ഷൂട്ടിങ്ങിൽ മനുഭാസ്‌കർ ഫൈനൽ യോഗ്യത നേടി
- ലോക കായിക മാമാങ്കം; ഒളിമ്പിക്സിന് കൊടിയേറ്റം
- ഒളിമ്പിക്സ്; ഇന്ത്യൻ അമ്പെയ്ത്ത് ടീം ക്വാർട്ടറിൽ
- ഉദ്ഘാടനം സെൻ നദിയിൽ; ഒളിമ്പിക്സിനെ വരവേൽക്കാനൊരുങ്ങി ലോകം
- രോഹിതിന്റെയും കോഹ്‌ലിയുടെയും അഭാവം ഇന്ത്യക്ക് വലിയ നഷ്ടം: ജയസൂര്യ
- സഞ്ജുവിന്റെ ഏകദിന കണക്കുകൾ അവിശ്വസനീയം; തഴയുന്നത് ആദ്യമായല്ല: റോബിൻ ഉത്തപ്പ