പാരീസ്: ഒളിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ മെഡൽ നേട്ടം. 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ മനു ഭാക്കർ മെഡൽ സ്വന്തമാക്കി. വെങ്കല മെഡൽ നേടിയാണ് മനു ചരിത്രനേട്ടം സ്വന്തമാക്കിയത്. ഒളിമ്പിക്സിൽ ആദ്യമായി മെഡൽ നേടുന്ന വനിതയാണ് മനു ഭാക്കർ. നേരിയ വ്യത്യാസത്തിലാണ് വെള്ളി മെഡൽ നഷ്ടപ്പെട്ടത്.
ദക്ഷിണ കൊറിയൻ താരങ്ങളാണ് സ്വർണവും വെള്ളിയും നേടിയത്. 12 വർഷത്തിന് ശേഷമാണ് ഷൂട്ടിങ് വിഭാഗത്തിൽ ഇന്ത്യക്ക് മെഡൽ ലഭിക്കുന്നത്. ഒൻമ്പത് തവണ ലോകകപ്പ് മെഡൽ നേടിയ താരം, ഷൂട്ടിംഗിൽ മെഡൽ നേടുന്ന അഞ്ചാമത്തെ ഇന്ത്യക്കാരിയാണ്.
Time for Lenskart to renew their brand ambassador.
Manu Bhakar has brought the medal. pic.twitter.com/V3ZFiLlIMQ
— Himanshu Pareek (@Sports_Himanshu) July 28, 2024
യോഗ്യതാ റൗണ്ടിൽ 580 സ്‌കോറുമായി 22 കാരിയായ മനു ഭാക്കർ മൂന്നാം സ്ഥാനത്തായിരുന്നു. ഫൈനൽ യോഗ്യതയിൽ ഏറ്റവും കൂടുതൽ പെർഫെക്റ്റ് സ്കോറുകൾ (27) നേടിയതും മനു ഭാക്കറാണ്. 2004 ഏഥൻസ് ഒളിമ്പിക്‌സിൽ 10 മീറ്റർ എയർ റൈഫിൾ ഇനത്തിൻ്റെ ഫൈനലിലെത്തിയ സുമ ഷിരൂരായാണ്, അവസാനമായി ഷൂട്ടിങ് വിഭാഗത്തിൽ ഫൈനലിലെത്തിയ ഇന്ത്യൻ വനിത.
ओलम्पिक्स में तिरंगा लहराता हुआ ❤️ #ManuBhakar pic.twitter.com/drWHuSdepc
— AjiHaan (@AjiHaaan) July 28, 2024
ഒളിമ്പിക്സിൽ ഇതുവരെ ഷൂട്ടിങിൽ മെഡൽ നേടിയ ഇന്ത്യൻ താരങ്ങൾ
താരം | വിഭാഗം | മെഡൽ | ഒളിമ്പിക്സ് |
രാജ്യവർദ്ധൻ സിങ് റാത്തോഡ് | ഡബിൾ ട്രാപ്പ് | വെള്ളി | ഏഥൻസ് 2004 |
അഭിനവ് ബിന്ദ്ര | 10 മീറ്റർ എയർ റൈഫിൾ | സ്വർണ്ണം | ബെയ്ജിംഗ് 2008 |
ഗഗൻ നാരംഗ് | 10 മീറ്റർ എയർ റൈഫിൾ | വെങ്കലം | ലണ്ടൻ 2012 |
വിജയകുമാർ | 25 മീറ്റർ റാപ്പിഡ് ഫയർ പിസ്റ്റൾ | വെള്ളി | ലണ്ടൻ 2012 |
മനു ഭേക്കർ | വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ | വെങ്കലം | പാരീസ് 2024 |
Read More
- പാരീസ് ഒളിമ്പിക്‌സ്:രമിത ജിൻഡാൾ ഫൈനലിൽ
- പാരീസ് ഒളിമ്പിക്സ്; ഹോക്കിയിൽ ഇന്ത്യക്ക് വിജയത്തുടക്കം
- പാരീസ് ഒളിമ്പിക്സ്: ഷൂട്ടിങ്ങിൽ മനുഭാസ്‌കർ ഫൈനൽ യോഗ്യത നേടി
- ലോക കായിക മാമാങ്കം; ഒളിമ്പിക്സിന് കൊടിയേറ്റം
- ഒളിമ്പിക്സ്; ഇന്ത്യൻ അമ്പെയ്ത്ത് ടീം ക്വാർട്ടറിൽ
- ഉദ്ഘാടനം സെൻ നദിയിൽ; ഒളിമ്പിക്സിനെ വരവേൽക്കാനൊരുങ്ങി ലോകം
- രോഹിതിന്റെയും കോഹ്‌ലിയുടെയും അഭാവം ഇന്ത്യക്ക് വലിയ നഷ്ടം: ജയസൂര്യ
- സഞ്ജുവിന്റെ ഏകദിന കണക്കുകൾ അവിശ്വസനീയം; തഴയുന്നത് ആദ്യമായല്ല: റോബിൻ ഉത്തപ്പ