മുബൈ: പരമ്പര, അതിൽ കുറഞ്ഞൊന്നും ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ടി20 മത്സരത്തിന് ഞായറാഴ്ച ഇന്ത്യൻ ടീം പ്രതീക്ഷിക്കുന്നില്ല. ടി20 ക്യാപ്റ്റാനയി ആദ്യ മത്സരത്തിൽ തന്നെ ഗംഭീര തുടക്കം കുറിച്ച സൂര്യകുമാർ യാദവിനും ഇത് അഭിമാന പോരാട്ടമാണ്.
ആദ്യ മത്സരത്തിലെ പോലെ തന്നെ ഗംഭീരവിജയം. അതാണ്, ടീം ഇന്ത്യ ഞായറാഴ്ചയും പ്രതീക്ഷിക്കുന്നത്. ശ്രീലങ്കയിലെ പല്ലേക്കലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഞായറാഴ്ച വൈകീട്ട് ഏഴ് മണി മുതലാണ് മത്സരം.
നേരത്തെ ആദ്യ മത്സരത്തിൽ 26 പന്തിൽ 58 റൺസ് നേടിയ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിന്റെ 74 റൺസിന്റെ ഓപ്പണിംഗ് പ്രകടനമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.
ഏഴ് വിക്കറ്റ് നഷ്ടത്തിൽ 213 റൺസ് നേടിയ ഇന്ത്യ മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയെ 19.2ഓവറിൽ 170 റൺസിന് തളയ്ക്കുകയായിരുന്നു. 15ഓവർ വരെ മികച്ച ബാറ്റിംങ് കാഴ്ചവെച്ച ശ്രീലങ്കൻ താരങ്ങൾ പിന്നീടുള്ള ഓവറുകളിൽ തുടർച്ചയായി പുറത്താകുന്ന സ്ഥിതിയായിരുന്നു.
മത്സരം എവിടെ കാണാം
സോണി സ്പോർട്സ് നെറ്റ്വർക്കിലൂടെ എല്ലാ ഇന്ത്യ-ശ്രീലങ്ക മത്സരങ്ങളും തത്സമയം കാണാം. അതോടൊപ്പം മത്സരങ്ങളുടെ തത്സമയ സ്ട്രീമിംഗ് സോണി ലീവ് ആപ്പിലും വെബ്സൈറ്റിലും ലഭ്യമാകും.
ഇന്ത്യ, ടി20 ഐ ടീം
സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, റിങ്കു സിംഗ്, റിയാൻ പരാഗ്, ഋഷഭ് പന്ത്, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ , അക്‌സർ പട്ടേൽ , വാഷിംഗ്ടൺ സുന്ദർ , രവി ബിഷ്‌ണോയ് , അർഷ്ദീപ് സിംഗ്, ഖലീൽ അഹമ്മദ്, മുഹമ്മദ് സിറാജ്.
ശ്രീലങ്ക, ടി20 ഐ ടീം
ചരിത് അസലങ്ക (ക്യാപ്റ്റൻ), പാത്തും നിസ്സാങ്ക, കുസൽ ജനിത് പെരേര, അവിഷ്‌ക ഫെർണാണ്ടോ, കുസൽ മെന്ഡിസ്, ദിനേഷ് ചണ്ഡിമൽ, കമിന്ദു മെന്ഡിസ്, ദസുൻ ഷനക, വണിന്ദു ഹസരംഗ, ദുനിത് വെല്ലലഗെ, മഹീഷ് തീക്ഷണ, ചമിന്ദു വിക്രമൻ, മഠീശൻ വിക്രമസിംഗ് അസിത ഫെർണാണ്ടോ, ബിനുറ ഫെർണാണ്ടോ.
Read More
- പാരീസ് ഒളിമ്പിക്സ്; ഹോക്കിയിൽ ഇന്ത്യക്ക് വിജയത്തുടക്കം
- പാരീസ് ഒളിമ്പിക്സ്: ഷൂട്ടിങ്ങിൽ മനുഭാസ്‌കർ ഫൈനൽ യോഗ്യത നേടി
- ലോക കായിക മാമാങ്കം; ഒളിമ്പിക്സിന് കൊടിയേറ്റം
- ഒളിമ്പിക്സ്; ഇന്ത്യൻ അമ്പെയ്ത്ത് ടീം ക്വാർട്ടറിൽ
- ഉദ്ഘാടനം സെൻ നദിയിൽ; ഒളിമ്പിക്സിനെ വരവേൽക്കാനൊരുങ്ങി ലോകം
- രോഹിതിന്റെയും കോഹ്‌ലിയുടെയും അഭാവം ഇന്ത്യക്ക് വലിയ നഷ്ടം: ജയസൂര്യ
- സഞ്ജുവിന്റെ ഏകദിന കണക്കുകൾ അവിശ്വസനീയം; തഴയുന്നത് ആദ്യമായല്ല: റോബിൻ ഉത്തപ്പ