ന്യൂഡല്‍ഹി > കനത്ത മഴയെ തുടര്‍ന്ന് ഡല്‍ഹിയിലെ ഓള്‍ഡ് രാജേന്ദ്ര നഗറില്‍ പ്രവര്‍ത്തിക്കുന്ന റാവൂസ് ഐഎഎസ് കോച്ചിങ് സെന്ററില്‍ വെള്ളം കയറി മരിച്ചവരിൽ മലയാളിയും. മലയാറ്റൂർ നിലീശ്വരം സ്വദേശി നെവിൻ ഡെൽവിനാണ്(24) മരിച്ചത്.
ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ ഗവേഷക വിദ്യാർഥിയാണ്. റിട്ട. ഡിവൈഎസ്പി ഡെൽവിൻ സുരേഷിന്റെയും കാലടി സർവകലാശാല മുൻ സിൻഡിക്കേറ്റ് അംഗവും ജ്യോഗ്രാഫി വകുപ്പ് മുൻ മേധാവിയുമായ ഡോ. ലാൻസ്ലെറ്റ് ടി എസിന്റെയും മകനാണ് നെവിൻ .
അപകടത്തിൽ നെവിൻ ഉൾപ്പെടെ മൂന്ന് വിദ്യാര്‍ഥികൾ മരിച്ചു. തെലങ്കാന സ്വദേശി തനിയ സോണി (25), ഉത്തര്‍പ്രദേശ് സ്വദേശി ശ്രേയ യാദവ് (25) എന്നിവരാണ് മരിച്ച മറ്റ് രണ്ട് വിദ്യാർഥികളെന്നാണ് വിവരം. ഏഴടിയോളം ഉയരത്തില്‍ വെള്ളം പൊങ്ങിയതാണ് ദുരന്തത്തിന് കാരണമായത്. സിവില്‍ സര്‍വീസ് അക്കാദമിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന രണ്ട് പേരെ സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.