പാരിസ്: പാരീസ് ഒളിമ്പിക്സ് പുരുഷ വിഭാഗം ഹോക്കിയിൽ വിജയത്തോടെ ഇന്ത്യക്ക് തുടക്കം. ന്യൂസിലാൻഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യയുട വിജയം. ഇതോടെ പൂൾ ബിയിൽ മൂന്ന് പോയിന്റോടെ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. പൂൾ ബിയിൽ ബെൽജിയം ഒന്നാം സ്ഥാനത്തും ഓസ്ട്രേലിയ മൂന്നാം സ്ഥാനത്തുമുണ്ട്.
അവസാന മിനുറ്റുകളിൽ പെനാൽറ്റി സ്ട്രോക്ക് ഗോളാക്കിക്കൊണ്ട് ഹർമൻപ്രീത് സിങ്ങാണ് ഇ്ന്ത്യയുടെ വിജയത്തിലേക്ക് നയിച്ചത്. മൻദീപ് സിങ്, വിവേക് സാഗർ പ്രസാദ് എന്നിവരും ഇന്ത്യക്കായി ഗോൾ നേടി. ന്യൂസിലാൻഡിനായി സാം ലെയ്നും സൈമൺ ഗോൾ നേടി.
ബാഡ്മിൻറൺ പുരുഷ സിംഗിൾസിൽ ലക്ഷ്യ സെൻ നേരിട്ടുള്ള ഗെയിമുകൾക്ക് ഗ്വാട്ടിമാലയുടെ കെവിൻ കോർഡനെ തോൽപ്പിച്ച് രണ്ടാം റൗണ്ടിലെത്തി. പുരുഷ ഡബിൾസിലെ ഇന്ത്യയുടെ മറ്റൊരു മെഡൽ പ്രതീക്ഷയായ സാത്വവിക് സായ് രാജ് റാങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും രണ്ടാം റൗണ്ടിലെത്തി. ടേബിൾ ടെന്നീസിൽ ഇന്ത്യയുടെ ഹർമീത് ദേശായി ജോർദാൻറെ അബോ യമൻ സയിദിനെ നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപ്പിച്ച് രണ്ടാം റൗണ്ടിലെത്തി.
Read More
- പാരീസ് ഒളിമ്പിക്സ്: ഷൂട്ടിങ്ങിൽ മനുഭാസ്കർ ഫൈനൽ യോഗ്യത നേടി
- ലോക കായിക മാമാങ്കം; ഒളിമ്പിക്സിന് കൊടിയേറ്റം
- ഒളിമ്പിക്സ്; ഇന്ത്യൻ അമ്പെയ്ത്ത് ടീം ക്വാർട്ടറിൽ
- ഉദ്ഘാടനം സെൻ നദിയിൽ; ഒളിമ്പിക്സിനെ വരവേൽക്കാനൊരുങ്ങി ലോകം
- രോഹിതിന്റെയും കോഹ്ലിയുടെയും അഭാവം ഇന്ത്യക്ക് വലിയ നഷ്ടം: ജയസൂര്യ
- സഞ്ജുവിന്റെ ഏകദിന കണക്കുകൾ അവിശ്വസനീയം; തഴയുന്നത് ആദ്യമായല്ല: റോബിൻ ഉത്തപ്പ
- പാരീസ് ഒളിമ്പിക്സ് അവസാന ടൂര്‍ണമെന്റ്; വിരമിക്കൻ പ്രഖ്യാപിച്ച് ആൻഡി മുറെ