ന്യൂഡൽഹി
ജഡ്ജിമാർ നിയമിക്കപ്പെടുന്ന സ്ഥലത്തെ പ്രാദേശികഭാഷകളിൽ നിപുണരായിരിക്കണമെന്ന് സുപ്രീംകോടതി. രേഖകൾ പരിശോധിക്കാനും സാക്ഷികളുമായി ആശയവിനിമയം നടത്താനും ജഡ്ജിമാർ പ്രാദേശികഭാഷകളിൽ പഠിക്കുന്നതാണ് ഉചിതമെന്ന് ചീഫ്ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗബെഞ്ച് നിരീക്ഷിച്ചു.
ജുഡീഷ്യൽ ഉദ്യോഗസ്ഥർ പ്രാദേശിക ഭാഷകളിൽ നിപുണരായിരിക്കണമെന്ന പഞ്ചാബ്, കർണാടകം, മഹാരാഷ്ട്ര, ഒഡീഷ പബ്ലിക്ക് സർവീസ് കമീഷനുകളുടെ നിർദേശത്തിന് എതിരായ പൊതുതാൽപര്യഹർജി തള്ളിയാണ് നിരീക്ഷണം.