Thursday, June 12, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ക്ക് അനുകൂലമായി ജനറല്‍ ക്ലോസസ് നിയമം ഭേദഗതി ചെയ്യണം: ജോണ്‍ ബ്രിട്ടാസ് എംപി

by News Desk
July 27, 2024
in INDIA
0
ട്രാന്‍സ്-ജെന്‍ഡര്‍-വ്യക്തികള്‍ക്ക്-അനുകൂലമായി-ജനറല്‍-ക്ലോസസ്-നിയമം-ഭേദഗതി-ചെയ്യണം:-ജോണ്‍-ബ്രിട്ടാസ്-എംപി
0
SHARES
19
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡല്ഹി> ജനറല് ക്ലോസസ് (ഭേദഗതി) ബില്, യൂണിവേഴ്സിറ്റി ഗ്രാന്ഡ്സ് കമ്മീഷന് (ഭേദഗതി) ബില് എന്നീ രണ്ട് സ്വകാര്യ ബില്ലുകള് രാജ്യസഭയില് അവതരിപ്പിച്ച് ഡോ. ജോണ് ബ്രിട്ടാസ് എംപി. ഗവര്ണര്മാര് ചാന്സലര് പദവി ഉള്പ്പെടെയുള്ള ഭരണഘടനാ ബാഹ്യപദവികള് വഹിക്കുന്നതിനെതിരെ മറ്റൊരു സ്വകാര്യ ബില്ലുകൂടി സമര്പ്പിച്ചിരുന്നെങ്കിലും ഭരണപക്ഷത്തിന്റെ രൂക്ഷമായ എതിര്പ്പിനെ തുടര്ന്ന് വോട്ടെടുപ്പ് നടത്തി പ്രസ്തുത ബില്ലിന് അവതരണാനുമതി നിഷേധിക്കുകയായിരുന്നു.

ട്രാന്സ് ജെന്ഡര് വ്യക്തികള്ക്ക് അനുകൂലമായി ജനറല് ക്ലോസസ് നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെടുന്ന ജനറല് ക്ലോസസ് (ഭേദഗതി) ബില്ലും യുജിസി ചട്ടങ്ങള്ക്കും വ്യവസ്ഥകള്ക്കും മുകളില് സംസ്ഥാന നിയമസഭകള് പാസാക്കുന്ന നിയമങ്ങള്ക്ക് മുന്ഗണന നല്കണം എന്ന് നിര്ദ്ദേശിക്കുന്ന യൂണിവേഴ്സിറ്റി ഗ്രാന്ഡ്സ് കമ്മീഷന് (ഭേദഗതി) ബില്ലുമാണ് ഡോ. ജോണ് ബ്രിട്ടാസ് എംപിക്ക് ഇന്ന് രാജ്യസഭയില് അവതരിപ്പിക്കാന് കഴിഞ്ഞത്.

യുജിസി ചട്ടങ്ങള്ക്കും വ്യവസ്ഥകള്ക്കും മുകളില് സംസ്ഥാന നിയമസഭകള് പാസാക്കുന്ന നിയമങ്ങള്ക്ക് മുന്ഗണന നല്കുന്നതിനാണ് യൂണിവേഴ്സിറ്റി ഗ്രാന്ഡ്സ് കമ്മീഷന് (ഭേദഗതി) ബില്. ഏതെങ്കിലും സംസ്ഥാന നിയമ സഭ അംഗീകരിച്ച ഒരു നിയമത്തിന് യുജിസിയുടെ ഏതെങ്കിലും ചട്ടമോ വ്യവസ്ഥയോ എതിരായാല് ആ സംസ്ഥാനത്ത് അവിടുത്തെ നിയമസഭയുടെ നിയമം നിലനില്ക്കുമെന്നും യുജിസിയുടെ പ്രസ്തുത ചട്ടവും വ്യവസ്ഥയും അസാധുവാകുമെന്നും ഭേദഗതി വ്യക്തമാക്കുന്നു. ഇതിനുള്ള വ്യവസ്ഥ യുജിസി നിയമത്തില് ഉള്പ്പെടുത്തണമെന്ന് ഈ ഭേദഗതി നിര്ദ്ദേശിക്കുന്നു.വിദ്യാഭ്യാസമേഖലയില് സഹകരണ ഫെഡറലിസം ഉറപ്പുവരുത്തുന്നതിനാണ് ഈ ഭേദഗതി എന്ന് ജോണ് ബ്രിട്ടാസ് എംപി പറഞ്ഞു.

ഭരണഘടനാ ശില്പികള് വിദ്യാഭ്യാസത്തെ ഭരണഘടനയുടെ ഏഴാം ഷെഡ്യൂളില് സംസ്ഥാന വിഷയമായി നിലനിര്ത്തി സംസ്ഥാനങ്ങളുെട അവകാശങ്ങള് സംരക്ഷിക്കുന്ന നിലപാടാണ് എടുത്തിരുന്നത്. എന്നാല് അടിയന്തരാവസ്ഥ കാലത്ത് ഭരണഘടനാ ഭേദഗതിയിലൂടെ ഇത് കണ്കറന്റ് ലിസ്റ്റിലേയ്ക്കു മാറ്റി. ഇതുമൂലം സംസ്ഥാനങ്ങള്ക്ക് അവരുടെ വിദ്യാഭ്യാസസ്ഥാപനങ്ങളുടേയും സര്വ്വകലാശാലകളുടേയും മേല്നോട്ടം വഹിക്കാനുള്ള അധികാരം ഗണ്യമായ തോതില് നഷ്ടമായി. ഇപ്പോള്, വിദ്യാഭ്യാസസ്ഥാപനങ്ങള്ക്കുമേല് കേന്ദ്ര സര്ക്കാര് പിടിമുറുക്കുന്ന സാഹചര്യവും ഉണ്ടായിരിക്കുന്നു. ഇതോടനുബന്ധിച്ച് ഉടലെടുത്ത കേസുകളിലെ കോടതി വിധികളും ഭരണഘടനയുടെ അന്തഃസത്തയ്ക്ക് വിരുദ്ധമാണെന്ന് ബില്ലില് സൂചിപ്പിക്കുന്നു. അതിനാല് ഭരണഘടനാനിര്മ്മാതാക്കള് വിഭാവനം ചെയ്ത ലക്ഷ്യങ്ങളും സംസ്ഥാനങ്ങളുടെ അവകാശങ്ങളും ഫെഡറലിസത്തിന്റെ മൂല്യങ്ങളും ഉയര്ത്തിപ്പിടിക്കാന് ഇത്തരമൊരു ഭേദഗതി അനിവാര്യമാണെന്ന് യൂണിവേഴ്സിറ്റി ഗ്രാന്ഡ്സ് കമ്മീഷന് (ഭേദഗതി) എന്ന സ്വകാര്യ ബില് അവതരിപ്പിച്ച് കൊണ്ട് ഡോ. ജോണ് ബ്രിട്ടാസ് എം. പി. ചൂണ്ടിക്കാട്ടി.

രാജ്യത്ത് പാസാക്കുന്ന ഏത് നിയമങ്ങളും വ്യാഖ്യാനിക്കുന്നതിനുള്ള മൂലഗ്രന്ഥമായി കണക്കാകുന്നത് 1897ല് പാസാക്കിയ ജനറല് ക്ലോസസ് നിയമം ആണ്. മറ്റു നിയമങ്ങളില് ഉപയോഗിക്കുന്ന വാക്കുകളുടെ അര്ത്ഥവും സംജ്ഞയും ജനറല് ക്ലോസസ് നിയമത്തില് അനുശാസിക്കുന്ന രീതിയിലാണ് കണക്കിലെടുക്കേണ്ടത് എന്നതിനാല് തന്നെ ഇതിനെ നിയമങ്ങളുടെ നിയമം എന്നും പറയുന്നു. എന്നാല് ഈ നിയമത്തില് ട്രാന്സ്ജെന്ഡര് എന്ന വാക്കിന്റെ വ്യാഖ്യാനം നല്കിയിട്ടില്ലെന്നതിനാല് പ്രസ്തുത വാക്ക് കൂടി ജനറല് ക്ലോസസ് നിയമത്തില് ഉള്പ്പെടുത്തേണ്ടത് അത്യാവശ്യമാണ്.

മാത്രമല്ല നിയമങ്ങളിലും ചട്ടങ്ങളിലും പുല്ലിംഗം ഉപയോഗിച്ചാല് അത് സ്ത്രീലിംഗത്തെയും സ്ത്രീലിംഗം ഉപയോഗിച്ചാല് അത് പുല്ലിംഗത്തെയും കൂടി ഉള്ക്കൊള്ളുന്നതാണെന്ന് മാത്രമേ നിലവില് ജനറല് ക്ലോസസ് നിയമത്തില് അനുശ്ശാസിച്ചിട്ടുള്ളൂ എന്നതിനാല് ഇതില് ട്രാന്സ്ജെന്ഡറും ഉള്ക്കൊള്ളും എന്നുകൂടി ഭേദഗതി ചെയ്യണം. എന്നിങ്ങനെ ട്രാന്സ് ജെന്ഡര് വ്യക്തികള്ക്കു കൂടി നിയമങ്ങളുടെ പരിരക്ഷയും ആനുകൂല്യവും ഉറപ്പു വരുത്താന് സഹായിക്കുന്നതിന് ഉതകുന്ന ഭേദഗതികളാണ് ജോണ് ബ്രിട്ടാസ് എംപി തന്റെ ജനറല് ക്ലോസസ് നിയമം (ഭേദഗതി) ബില് എന്ന സ്വകാര്യ ബില് രാജ്യസഭയില് അവതരിപ്പിച്ചതിലൂടെ ആവശ്യപ്പെട്ടത്.

Previous Post

നിപാ: 2 പേരുടെ ഫലംകൂടി നെഗറ്റീവായതായി വീണാ ജോർജ്‌

Next Post

ഐഡിഎസ്എഫ്എഫ്കെ: ക്യാമ്പസ് ഫിലിംസ് വിഭാഗത്തിൽ എട്ടു ചിത്രങ്ങൾ

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
35
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
50
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
47
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
44
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
27
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
43
Next Post
ഐഡിഎസ്എഫ്എഫ്കെ:-ക്യാമ്പസ്-ഫിലിംസ്-വിഭാഗത്തിൽ-എട്ടു-ചിത്രങ്ങൾ

ഐഡിഎസ്എഫ്എഫ്കെ: ക്യാമ്പസ് ഫിലിംസ് വിഭാഗത്തിൽ എട്ടു ചിത്രങ്ങൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.