ധാംബുള്ള: ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യൻ വനിത ടീം ഏഷ്യാ കപ്പ് ഫൈനലിൽ. ഒൻപതാമത് വിനത ഏഷ്യാ കപ്പിൽ ഒൻപതാം തവണയാണ് ഇന്ത്യൻ ടീം ഫൈനലിൽ പ്രവേശിക്കുന്നത്. രണ്‍ഗിരി ധാംബുള്ള ഇന്റര്‍നാഷണല്‍ സ്‌റ്റേയിഡയത്തില്‍ നടന്ന സെമി ഫൈനൽ മത്സരത്തിൽ 10 വിക്കറ്റിന്റെ ആധികാരിക വിജയമാണ് ഇന്ത്യ നേടിയത്.
ടോസ് നേടി ബാറ്റിങിനിറങ്ങിയ ബംഗ്ലാദേശ് എട്ട് വിക്കറ്റ് വിക്കറ്റ് നഷ്ടത്തിൽ 80 റണ്‍സിൽ ഒതുങ്ങി. 11 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെയാണ് ഇന്ത്യ ലക്ഷ്യം കണ്ടത്. ഇന്ത്യൻ വൈസ് ക്യാപ്റ്റനൻ സ്മൃതി മന്ദാനയാണ് ടോപ് സ്കോറർ. 39 പന്തിൽ 55 റൺസ് താരം നേടി. 28 പന്തില്‍ 26 റൺസെടുത്ത് പുറത്താകാതെ നിന്ന ഷെഫാലി വര്‍മ്മ മന്ദാനയ്ക്ക് മികച്ച പിന്തുണ നൽകി.
India Women advance to another Asia Cup final in style, achieving a dominant 10-wicket victory over Bangladesh
Smriti Mandhana dominates with her classy fifty. pic.twitter.com/fqt3HAvUCv
— CricTracker (@Cricketracker) July 26, 2024
ഒമ്പത് ഫോറും ഒരു സിക്സും ഉൾപ്പെട്ടതാണ് മന്ദാനയുടെ ഇന്നിങ്സ്. 10 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ രേണുക സിങ്, 14 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ രാധ യാദവ് എന്നിവർ ബൗളിങിൽ തിളങ്ങി. ദീപ്തി ശർമ്മ, പൂജ വസ്ട്രക്കർ ഇന്ത്യക്കായി വിക്കറ്റ് നേടി.
4⃣- Overs
1⃣ – Maiden
2⃣0⃣ – Dot Balls
1⃣0⃣ – Runs
3⃣ – WicketsRenuka Singh delivered an incredible spell, dismantling the Bangladesh top order. pic.twitter.com/axk2UXt3cn
— CricTracker (@Cricketracker) July 26, 2024
32 റണ്‍സെടുത്ത ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താന, 19 റണ്‍സുമായി പുറത്താകാതെ നിന്ന ഷോര്‍ന അക്തർ എന്നിവർ മാത്രമാണ് ബംഗ്ലാദേശിനായി ഭേതപ്പെട്ട പ്രകടനം കാഴ്ചവച്ചത്. ഓപ്പണര്‍മാരയ ദിലാര അക്തർ, മുര്‍ഷിദ ഖാതൂൻ ഉൾപ്പെടെ ബാറ്റിങ്ങിന് അവസരം ലഭിച്ച ഒൻപത് താരങ്ങൾക്ക് രണ്ടക്കം മറികടക്കാനായില്ല.
ജൂലൈ 28 ഞായറാഴ്ചയാണ് വനിത എഷ്യാ കപ്പ് ഫൈനൽ. രാത്രി 7 മുതലാണ് മത്സരം. രണ്ടാം സെമി ഫൈനലിൽ ശ്രീലങ്ക പാകിസ്ഥാനെ നേരിടും. വിജയികൾ ഇന്ത്യയോട് ഫൈനലിൽ ഏറ്റുമുട്ടും.
Read More
- വിസ്മയങ്ങൾ ഒളിപ്പിച്ച് ഫ്രാൻസ്: ഒളിമ്പിക്‌സിന് ഇന്ന് തിരിതെളിയും
- ഒളിമ്പിക്സ്; ഇന്ത്യൻ അമ്പെയ്ത്ത് ടീം ക്വാർട്ടറിൽ
- ഉദ്ഘാടനം സെൻ നദിയിൽ; ഒളിമ്പിക്സിനെ വരവേൽക്കാനൊരുങ്ങി ലോകം
- രോഹിതിന്റെയും കോഹ്‌ലിയുടെയും അഭാവം ഇന്ത്യക്ക് വലിയ നഷ്ടം: ജയസൂര്യ
- സഞ്ജുവിന്റെ ഏകദിന കണക്കുകൾ അവിശ്വസനീയം; തഴയുന്നത് ആദ്യമായല്ല: റോബിൻ ഉത്തപ്പ
- പാരീസ് ഒളിമ്പിക്സ് അവസാന ടൂര്‍ണമെന്റ്; വിരമിക്കൻ പ്രഖ്യാപിച്ച് ആൻഡി മുറെ
- വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യ ഹോക്കി ഇതിഹാസം പിആർ ശ്രീജേഷ്