പാരിസ് > ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങുകൾക്ക് തൊട്ടുമുമ്പ് ഫ്രാൻസിൽ അതിവേഗ റെയിൽ ശൃംഖലയ്ക്ക് നേരെ ആക്രമണം. പാരിയസിൽ റെയിൽ സംവിധാനങ്ങൾക്ക് നേരെ തീവയ്പ്പ് നടന്നതായാണ് വിവരം. ഇതോടെ റെയിൽ ഗൃതാഗതം താറുമാറായി. പലയിടങ്ങളിലേക്കുള്ള ട്രെയിനുകളും പൂർണമായോ ഭാഗികമായോ റദ്ദാക്കി.
യാത്രകൾ മാറ്റിവയ്ക്കണമെന്നും റെയിൽവേ സ്റ്റേഷനുകളിലേക്ക് പോകരുതെന്നും അധികൃതർ ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. റെയിൽവേ ശൃംഖലയെ തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നടന്നതെന്നാണ് അധികൃതർ പറയുന്നത്. ആക്രമണത്തെ ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആക്രമണത്തെ അപലപിച്ചു. തകരാർ പരിഹരിക്കാൻ ഒരാഴ്ചയോളം സമയമെടുക്കുമെന്നാണ് വിവരം.