തിരുവനന്തപുരം> സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം ഇന്ന് ആരംഭിച്ചു. ഒരു ഗഡുവാണ് വിതരണം ചെയ്യുന്നത്. ഇതിനായി ധനവകുപ്പ് 900 കോടി രൂപ അനുവദിച്ചിരുന്നു.
1600 രൂപ വീതമാണ് ഗുണഭോക്താക്കൾക്ക് പെൻഷൻ ലഭിക്കുക. ബാങ്ക് അക്കൗണ്ടുകളിൽ പെൻഷൻ ലഭിക്കുന്നവർക്ക് ആ രീതിയിലും വീട്ടിൽ പെൻഷൻ ലഭിക്കുന്നവർക്ക് സഹകരണ സംഘം ജീവനക്കാർ വഴിയും പെൻഷൻ ലഭിക്കും. കേന്ദ്രത്തിന്റെ അവഗണനയ്ക്കിടയിലും ക്ഷേമപ്രവർത്തനങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്.