ഗൗതം ഗംഭീർ മുഖ്യ പരിശീലകനായി ചുമതലയേറ്റ ശേഷമുള്ള ഇന്ത്യയുടെ ആദ്യ പരമ്പര ശ്രീലങ്കയ്ക്കെതിരെ ഈ മാസം 27ന് തുടങ്ങും. ശ്രീലങ്കൻ പര്യടനത്തിനായുള്ള ഏകദിന ടീമിലേക്ക് മലയാളി താരം സഞ്ജു സാസൺ അടക്കം ഫോമിലുള്ള താരങ്ങളെ ഒഴിവാക്കിയതിന് വ്യാപക വിമർശനം ഉയർന്നിരുന്നു. ഇപ്പോഴിതാ, സഞ്ജു സാംസണെ തഴയുന്നത് ഇതാദ്യ സംഭവമല്ലെന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ.
സഞ്ജു ആദ്യമായല്ല ഇത്തരം ഒരു സാഹചര്യത്തിലൂടെ കടന്നു പോകുന്നത്. ഇത് അവസാത്തേതുമായിരിക്കില്ലെന്ന് ഉത്തപ്പ പറഞ്ഞു. സോണി സ്‌പോർട്‌സ് നെറ്റ്‌വർക്ക് സംഘടിപ്പിച്ച വെർച്വൽ ഇൻ്ററാക്ഷനിൽ സംസാരിക്കുകയായിരുന്നു ഉത്തപ്പ. “ഏകദിനത്തിലെ സഞ്ജുവിന്റെ കണക്കുകള്‍ തികച്ചും അവിശ്വസനീയമാണ്. വീണ്ടും, ലീഡർഷിപ്പ് ഗ്രൂപ്പിലെ മാറ്റങ്ങളോ നേതൃത്വ ഗ്രൂപ്പിലെ മാറ്റങ്ങളോ ഉപയോഗിച്ച് കാര്യങ്ങൾ പരിഹരിക്കേണ്ടതുണ്ട്.
സഞ്ജു എകദിന ടീമിലേക്കുള്ള പരിഗണനയിൽ നിന്നും പുറത്തല്ല. ഇത് സമയത്തിന്റെ കാര്യമാണ്. കൃത്യ സമയത്ത് അദ്ദേഹത്തിന് അവസരം ലഭിക്കും. എന്നാൽ ആ അവസരം വേണ്ടവിധം വിനിയോഗിക്കേണ്ടതുണ്ട്. ശക്തമായ പ്രകടനങ്ങളിലൂടെ ആ ഓട്ടത്തിൽ സഞ്ജു മുന്നോട്ട് വരേണ്ടിയിരിക്കുന്നു,” റോബിൻ ഉത്തപ്പ പറഞ്ഞു.
Glimpses of Sanju Samson from today’s training session pic.twitter.com/NzEsLtEINv
— Sanju Samson Fans Page (@SanjuSamsonFP) July 23, 2024
ശ്രീലങ്കൻ പര്യടനത്തിനായുള്ള എകദിന-ടി20 ടീമുകളിൽ നിന്ന് സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, റുതുരാജ് ഗെയ്‌ക്‌വാദ് തുടങ്ങിയ താരങ്ങളെ ഒഴിവാക്കിയതിൽ കഴിഞ്ഞ ദിവസം അജിത്ത് അഗാർക്കർ വിശദീകരണം നൽകിയിരുന്നു. മൂന്ന് ഏകദിന മത്സരങ്ങളും, മൂന്ന് ടി20 മത്സരങ്ങളും ഉൾപ്പെടുന്നതാണ് പര്യടനം. സഞ്ജു സാസണെ ടി20 ടീമിലേക്ക് പരിഗണിച്ചിട്ടുണ്ട്. രോഹിത് ശർമ്മ, വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ തുടങ്ങിയ സീനയർ താരങ്ങൾക്ക് വിശ്രമം അനുവധിച്ചാണ് ഇന്ത്യൻ സംഘം ശ്രീലങ്കയെ നേരിടാൻ ഒരുങ്ങുന്നത്.
Read More
- പാരീസ് ഒളിമ്പിക്സ് അവസാന ടൂര്‍ണമെന്റ്; വിരമിക്കൻ പ്രഖ്യാപിച്ച് ആൻഡി മുറെ
- വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യ ഹോക്കി ഇതിഹാസം പിആർ ശ്രീജേഷ്
- സഞ്ജു സാംസണ് അവസരം നഷ്ടപ്പെട്ടതിന് കാരണം ഇതാണ്; മറുപടിയുമായി അഗാർക്കർ
- രോഹിതിനും കോഹ്ലിക്കും 2027 ലോകകപ്പ് കളിക്കാം, പക്ഷെ…: ഗൗതം ഗംഭീർ
- ഒളിമ്പിക്‌സ് സംഘത്തിന് 8.5കോടിയുടെ സഹായവുമായി ബിസിസിഐ
- മിന്നും വിജയം; യുഎഇക്കെതിരെ 72 റൺസ് വിജയവുമായി ടീം ഇന്ത്യ
- പന്ത് ചെന്നൈലേക്കോ? പ്രതികരണവുമായി ഡൽഹി ക്യാപിറ്റൽസ്