തിരുവനന്തപുരം> ഏഴാമത്തെ ബജറ്റ് പ്രഖ്യാപനം നടത്തി ചരിത്രം കുറിച്ച ധനമന്ത്രി നിർമല സീതാരാമൻ, കേരളത്തിന് പേരിന് ഒരു പദ്ധതി പോലും ഇല്ലാത്ത ബജറ്റ് അവതരിപ്പിച്ച മന്ത്രി എന്ന നിലയ്ക്കും ചരിത്രമിട്ടു. സംസ്ഥാനത്തെ കുറിച്ച് ഒരക്ഷരം പോലും മിണ്ടിയില്ല എന്നത് പ്രത്യേകതയാണ്.
കേരളത്തിൽ നിന്ന് ഒരു എംപി ഉണ്ടായാൽ കേന്ദ്ര പദ്ധതികളും മറ്റ് ആനുകൂല്യങ്ങളും വലിയ തോതിൽ ഇങ്ങോട്ടെത്തിക്കാൻ സാധിക്കുമെന്ന അവകാശവാദമാണ് സംസ്ഥാനത്തെ ബിജെപി നേതാക്കൾ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം ആവർത്തിച്ചിരുന്നത്.
സാമ്പത്തിക നയങ്ങളിൽ കേന്ദ്രം കാണിക്കുന്ന വിവേചനങ്ങൾക്കെതിരെ രാജ്യതലസ്ഥാനത്ത് കേരളം ഈ ഫെബ്രുവരിയിൽ നടത്തിയ സമരം മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയുൾപ്പെടെ പങ്കാളിത്തത്തിൽ ഏറെ മാധ്യമശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ഈ പ്രതിഷേധം എത്രമാത്രം അവഗണന നേരിട്ടതിനെ തുടർന്നാണെന്നത് ശരിവെക്കുന്നതാണ് ബജറ്റിലും തുർടന്ന അവഗണന.
ഇന്നത്തെ സമ്പൂര്ണ ബജറ്റോടെ സ്വതന്ത്ര ഇന്ത്യയില് തുടര്ച്ചയായി ഏറ്റവും കൂടുതല് ബജറ്റുകള് (ഏഴെണ്ണം) അവതരിപ്പിച്ച നേട്ടത്തില് സി ഡി ദേശ്മുഖിനൊപ്പം നിര്മല സീതാരാമനും സ്ഥാനം പിടിക്കും
ക്ഷേമപെൻഷനുകൾ മുടങ്ങിയതുൾപ്പെടെയുള്ള സാഹചര്യങ്ങൾ കേരള സർക്കാരിനെ വലിയ തോതിൽ പ്രതിസന്ധിയിലാക്കിയ സമയത്താണ് കേന്ദ്ര സർക്കാരിനെതിരെ സമരവുമായി മുഖ്യമന്ത്രിയും മന്ത്രിമാരും ഡൽഹിയിലേക്ക് പോയത്. സ്വന്തമായി വികസന ഫണ്ട് കണ്ടെത്താനുള്ള ശ്രമങ്ങളെ പോലും ബി ജെ പി തന്ത്രപൂർവ്വം സംശയത്തിന്റെ മറവിൽ നിർത്തി തടയാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു.
ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസി (എയിംസ്)ന് സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെ പൂർത്തിയാക്കിയ ഘട്ടത്തിലായിരുന്നു കേരളത്തിന്റെ ഇത്തവണത്തെ കാത്തിരിപ്പ്. പ്രതിസന്ധികളിൽ പെട്ട് ഉഴലുന്ന കേരളത്തിന് 24000 കോടി രൂപയുടെ ധനസഹായവും ആവശ്യപ്പെട്ടിരുന്നു.
ഭരണം നിലനിർത്താൻ ബജറ്റ് സർക്കസ്
ഭരണം നിലനിർത്താൻ സഹായിച്ച് കൂടെയുള്ള ജെഡിയുവും ടിഡിപിയും നടത്തിയ വിലപേശൽ ഫലിച്ചു. പ്രത്യേക പദവി അനുവദിക്കാത്ത പിണക്കം തടയാൻ രാജ്യത്തിന്റെ സമ്പത്ത് വിവേചന പരമായി വാരിക്കോരി നൽകിയിരിക്കയാണ്. കേട്ടുകേൾവിയിൽ പോലും ഇല്ലാത്ത അത്രയും വലിയ സാമ്പത്തിക സഹായമാണ് ഇരു സംസ്ഥാനങ്ങൾക്കും പ്രഖ്യാപിച്ചിട്ടുള്ളത്. പാക്കേജുകൾ പ്രഖ്യാപിച്ച് നിശ്ശബ്ദരാക്കി കൂടെ നിർത്തുകയാണ്.
ബിഹാറിന് 26,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതി, 11,500 കോടി രൂപയുടെ പ്രളയസഹായം, വിമാനത്താവളം, മെഡിക്കല് കോളജ്, രണ്ട് ക്ഷേത്ര ഇടനാഴികള് എന്നിവയടക്കം ഏതാണ്ട് 50,000 കോടി രൂപയുടെ പദ്ധതികളാണ്. ആന്ധ്രാ പ്രദേശിനാണെങ്കിൽ 15,000 കോടി രൂപയും വരും നാളുകളില് പ്രത്യേക ധനസഹായവും പ്രഖ്യാപിച്ചു.
തലസ്ഥാനമായി കണക്കാക്കുന്ന അമരാവതിയുടെ വികസനത്തിന് മാത്രമായി 15000 കോടി രൂപയാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് വേണ്ടി ബഹുമുഖ ഫണ്ടിംഗ് ഏജന്സികളില് നിന്നും പണം പിരിച്ച് കേന്ദ്രം വഴി നല്കുമെന്നും വാഗ്ദാനമുണ്ട്. കിഫ്ബി ഫണ്ടിനെ എതിർത്തവരാണ് സമാനമായ വാഗ്ദാനുമായി എത്തിയിരിക്കുന്നത്. വയബിലിറ്റി ഗ്യാപ്പ് ഫണ്ടിങ് വഴി അടിസ്ഥാന സൗകര്യമേഖലയിലെ സ്വകാര്യമേഖല നിക്ഷേപം സുഗമമാക്കും എന്നും ഇതോടൊപ്പം പ്രഖ്യാപനമുണ്ട്.
കിഴക്കൻ ഇന്ത്യയിലേക്ക് രാഷ്ട്രീയ പാക്കേജ്
ബിഹാര്, ആന്ധ്രാ പ്രദേശ്, ജാര്ഖണ്ഡ്, പശ്ചിമ ബംഗാള്, ഒഡീഷ എന്നീ സംസ്ഥാനങ്ങളുടെ സമഗ്ര വികസനത്തിനായി പുര്വോദയ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തിന്റെ അടുത്ത തലത്തിലേക്കുള്ള വളര്ച്ചയ്ക്ക് ഊര്ജം നല്കാന് കിഴക്കന് ഇന്ത്യയുടെ ഉപയോഗിച്ചിട്ടില്ലാത്ത സാധ്യതകളെ വികസിപ്പിക്കുകയാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്നാണ് ധനമന്ത്രിയുടെ അവകാശവാദം. ലോക് സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട ബി ജെ പിക്ക് പുതിയ രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള മേഖലായണ് ഇത്.
ഒറ്റ നോട്ടത്തിൽ തന്നെ സംസ്ഥാനങ്ങള്ക്കിടയില് വിവേചനപരമായ സമീപനം കൈക്കൊള്ളുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചതെന്നാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത്. ദേശീയ പ്രാധാന്യമുള്ള എട്ട് ലക്ഷ്യങ്ങള് എന്ന മുഖവുരയോടെ ധനമന്ത്രി പ്രഖ്യാപിച്ച കാര്യങ്ങളില് കേരളം ഉള്പ്പെടെയുള്ള ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളെയും അവഗണിക്കുകയാണെന്ന് മുഖ്യമന്ത്രി ചൂണ്ടി കാട്ടി.
ഏതെങ്കിലും സംസ്ഥാനത്തിന് ആവശ്യമായ വികസന പദ്ധതി പ്രഖ്യാപിക്കുന്നതിലുള്ള എതിര്പ്പ് പ്രകടിപ്പിക്കുന്നില്ലെങ്കിലും, ഏതെങ്കിലും സംസ്ഥാനത്തെ അവഗണിക്കുന്നത് അംഗീകരിക്കാനാവില്ല എന്നും പറഞ്ഞു.
തനത് നികുതിയിൽ പോലും ഉടക്ക്
കേന്ദ്രാവിഷ്കൃത പദ്ധതികള് പ്രഖ്യാപിക്കുമ്പോള് സംസ്ഥാനങ്ങള്ക്കും അതില് സാമ്പത്തിക ചെലവുണ്ട്. ഇത്തവണ നഗരവികസനം ഉള്പ്പെടെയുള്ള കാര്യങ്ങളില് പ്രഖ്യാപിച്ച പദ്ധതികളില് സംസ്ഥാനത്തിന്റെ നികുതി അധികാരങ്ങളില് കേന്ദ്രം കൈകടത്തുന്നതായാണ് കാണുന്നത്. സ്റ്റാമ്പ് ഡ്യൂട്ടി കുറയ്ക്കേണ്ടതുണ്ടെന്ന കാര്യം കേന്ദ്ര ധനമന്ത്രിയുടെ പ്രസംഗത്തില് പരാമർശിച്ചിരിക്കുന്നു. ജി.എസ്.ടി നിലവില് വന്നതിനുശേഷം സംസ്ഥാനങ്ങള്ക്ക് വളരെ പരിമിതമായ തനത് നികുതി അധികാരം മാത്രമേയുള്ളൂ. അതുപോലും കേന്ദ്രാവിഷ്കൃത പദ്ധതികളിലൂടെ കേന്ദ്രത്തിന്റെ നിബന്ധനകള്ക്ക് വിധേയമാക്കാനാണ് ബജറ്റില് ശ്രമം നടത്തിയിരിക്കുന്നത്.
പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പദ്ധതിയിൽ 2002 – 23ൽ 272, 802 കോടി രൂപയായിരുന്നു വകയിരുത്തിയതെങ്കിൽ ഇത്തവണ അത് 2,05, 220 കോടി രൂപ മാത്രമാണ്.
പ്രധാനമന്ത്രി പോഷൺ അഭിയാൻ പദ്ധതിയിൽ 2002- 23 ൽ 12 , 681 കോടി രൂപ വകയിരുത്തിയിരുന്നു. അത് 12,467 കോടി രൂപയായി ചുരുക്കി. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് 2022- 23 ൽ 90, 806 കോടി രൂപ വകയിരുത്തിയെങ്കിൽ ഇത്തവണ 86, 000 കോടി രൂപ മാത്രമാണുള്ളത്.
വലിയ തോതിലുള്ള വെട്ടിച്ചുരുക്കല് പല മേഖലയിലും വരുത്തിയിട്ടുമുണ്ട്. ഭക്ഷ്യസബ്സിഡി 2022 23ല് 2 ,72, 000 കോടി ഉണ്ടായിരുന്നത് ഈ വര്ഷം 2,05,000 കോടിയായി ചുരുക്കി. 2, 51,000 കോടി ഉണ്ടായിരുന്ന വളത്തിന്റെ സബ്സിഡി 1, 64, 000 കോടിയായി വെട്ടിക്കുറച്ചു. ആരോ?ഗ്യമേഖലയിലും വെട്ടിച്ചുരുക്കലുണ്ടായി. ?ഗ്രാമീണ തൊഴിലുറപ്പ് പ?ദ്ധതിക്ക് 90, 806 കോടി ചെലവഴിച്ചിരുന്നത് ഈ ബജറ്റില് 86,000 കോടിയായി. അം?ഗന്വാടി ഭക്ഷണപദ്ധതികളിലും കുറവ്. ദാരിദ്ര്യ നിര്മാര്ജനത്തിന് വേണ്ടി പ്രധാനമന്ത്രി ?ഗരീബ് കല്യാണ് യോജനയില് 2, 72, 802 കോടിയാണ് 2, 05, 250 കോടിയായി മാറി.
തൊഴിലിനെപ്പറ്റിയാണ് ബജറ്റില് ഏറ്റവുമധികം പറഞ്ഞത്. എന്നാല് പിഎം എംപ്ലോയ്മെന്റ് ജനറേഷന് സ്കീം 2,300 കോടിയായി കുറച്ചു.