ചെന്നൈ > കേന്ദ്ര ബജറ്റിനെതിരെ അമർഷം പരസ്യമായി പ്രകടിപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. കേന്ദ്രം തമിഴ്നാടിനെ ബജറ്റിൽ നിന്നും അവഗണിച്ചതിൽ പ്രതിഷേധിച്ച് നീതി അയോഗിന്റെ യോഗത്തിൽ താൻ പങ്കെടുക്കില്ലെന്നും സ്റ്റാലിൽ വ്യക്തമാക്കി. ഡിഎംകെ എംപിമാർ നാളെ ഡൽഹിയിൽ പ്രതിഷേധിക്കും.