ന്യൂഡല്ഹി> ബിജെപിക്ക് കേവല ഭൂരിപക്ഷമില്ലാതെയുള്ള പുതിയ എൻഡിഎ സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം തുടങ്ങി. ധനമന്ത്രി നിർമല സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുന്ന്ത്. പണപ്പെരുപ്പം 3.1 ശതമാനമായെന്നും നാലു ശതമാനം എന്ന ലക്ഷ്യത്തിലേക്ക് എത്തുകാണെന്നും ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. തൊഴിലവസരങ്ങള് വര്ധിപ്പിക്കുമെന്നും നാലു കോടി യുവാക്കള്ക്ക് അവസരം നല്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. കാർഷിക മേഖലയിലെ പ്രധാന പ്രഖ്യാപനങ്ങൾ:
∙ 1.5 ലക്ഷം കോടി കർഷകർക്ക് വകയിരുത്തി
∙ മൂന്ന് വർഷത്തിനകം 400 ജില്ലകളിൽ ഡിജിറ്റൽ വിള
∙ ആറ് കോടി കർഷകരുടേയും ഭൂമിയുടേയും വിവരം ശേഖരിക്കും, വിവരങ്ങൾ കർഷക ഭൂമി രജിസ്ട്രിയിൽ ഉൾപ്പെടുത്തും
∙ കാർഷിക ഗവേഷണത്തിന് പ്രത്യേക പദ്ധതി
∙ കിസാൻ ക്രഡിറ്റ് കാർഡ് അഞ്ച് സംസ്ഥാനങ്ങളിൽ കൂടി
തുടർച്ചയായ ഏഴാം ബജറ്റ് അവതരണമാണ് നിർമല സീതാരാമൻ നടത്തുന്നത്. ബജറ്റ് പാർലമെന്റിൽ അവതരിപ്പിക്കുമ്പോൾ, ചോദിച്ചതിൽ എന്തൊക്കെ അനുവദിക്കും എന്നറിയാൻ കാത്തിരിക്കുകയാണ് കേരളം. 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ഉൾപ്പെടെയുള്ള ആവശ്യങ്ങളാണ് സംസ്ഥാനം ഉന്നയിച്ചത്. ബജറ്റിൽ പ്രതീക്ഷയുണ്ടെന്ന് മന്ത്രി കെ എൻ ബാലഗോപാൽ കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.