ഗുവാഹത്തി
സര്‍ക്കാര്‍ ജോലിക്ക് കൈക്കൂലി വാങ്ങിയ കേസിൽ അസം പബ്ലിക് സര്‍വീസസ് കമ്മിഷൻ മുൻ ചെയര്മാൻ ഉള്‍പ്പെടെയുള്ളവര്‍ കുറ്റക്കാരാണെന്ന് ഗുവാഹത്തി പ്രത്യേക കോടതി വിധിച്ചു.
മുൻ ചെയര്മാൻ രാകേഷ് പോള്‍, പണം നൽകിയ ഉദ്യോഗാര്‍ഥികള്‍ തുടങ്ങി 32 പേരെ തിങ്കളാഴ്ച കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി. ശിക്ഷാവിധി പിന്നീട്. 44 പ്രതികളിൽ പതിനൊന്നുപേരെ വെറുതെവിട്ടു. ഒരാൾ മാപ്പുസാക്ഷിയായി.
2015ൽ കാര്‍ഷിക വികസന ഓഫീസര്‍ തസ്തികയിലേക്കുള്ള പരീക്ഷയിൽ ഉദ്യോഗാര്‍ഥികളിൽ നിന്ന് 15 ലക്ഷം രൂപ വീതം കൈക്കൂലി വാങ്ങിയെന്നാണ് കേസ്. പരീക്ഷയെഴുതിയ 1075 പേരിൽ 27 പേരുടെ മാര്‍ക്ക് തിരുത്തി ഉയര്‍ന്ന മാര്‍ക്ക് നൽകിയെന്ന് പൊലീസ് കണ്ടെത്തി. 2013ല്‍ പൊലീസ് സേനയിലേക്കുള്ള പരീക്ഷയില്‍ ജോലിക്ക് പണം വാങ്ങിയെന്ന കേസിൽ രാകേഷ് പോളിനെതിരെ കേസുണ്ട്.