പാലക്കാട് > മലപ്പുറത്ത് നിപാ സ്ഥിരീകരിച്ച സാഹചര്യത്തിൽ അതിർത്തി പ്രദേശങ്ങളിൽ പരിശോധന ശക്തമാക്കി തമിഴ്നാട്. പാലക്കാട് ജില്ലയിൽ തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന മുഴുവൻ ചെക്പോസ്റ്റുകളിലും പരിശോധന തുടങ്ങി. വാഹന യാത്രികരുടെ ആരോഗ്യ സ്ഥിതി പരിശോധിച്ച ശേഷമാണ് തുടർ യാത്ര അനുവദിക്കുന്നത്.
പനിബാധ ശ്രദ്ധയിൽപ്പെട്ടാൽ ആരോഗ്യ സ്ഥിതി ഉറപ്പാക്കിയ ശേഷം മാത്രമേ തുടർ യാത്ര അനുവദിക്കൂ. മലപ്പുറത്ത് പതിനാലുകാരൻ നിപ ബാധിച്ച് മരിച്ചതിൻ്റെ പശ്ചാത്തലത്തിലാണ് 24 മണിക്കൂറും നീളുന്ന പരിശോധന ആരംഭിച്ചതെന്ന് തമിഴ്നാട് ആരോഗ്യ വകുപ്പ് അറിയിച്ചു.